DCBOOKS
Malayalam News Literature Website

#KLF 2019 വേദിയില്‍ കിഹോട്ടെ കഥകളി അവതരണം

ഡി.സി. കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വര്‍ണ്ണപ്പൊലിമമേറിയ കലാപരിപാടികളുടെ അവതരണവും. വിവിധ ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സന്ധ്യകളില്‍ നിരവധി കലാരൂപങ്ങളും നൃത്ത-സംഗീത സമന്വയങ്ങളും അരങ്ങേറും.

സ്‌പെയിനിലെ ഒരു സംഘം കലാകാരന്‍മാരും തിരുവനന്തപുരം മാര്‍ഗി കഥകളി കലാസംഘവും സംയുക്തമായി സഹകരിച്ച് അരങ്ങേറുന്ന കിഹോട്ടെ കഥകളിയാണ് സാഹിത്യോത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സ്പാനിഷ് സാഹിത്യത്തിലെ വീരനായക കഥാപാത്രമായ ഡോണ്‍ ക്വിക്‌സോട്ടിന്റെ കഥയാണ് കഥകളിയുടെ രൂപത്തില്‍ ഇവര്‍ അവതരിപ്പിക്കുന്നത്. സെര്‍വാന്റിസ് രചിച്ച വിശ്വവിഖ്യാതമായ ഈ ക്ലാസ്സിക് നോവലിനെ ആട്ടക്കഥയായി ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡോ.പി. വേണുഗോപാലനാണ്. സ്പാനിഷ് ഭാഷയിലുള്ള ക്ലാസിക് നോവലിന്റെ കഥകളി രൂപാന്തരത്തില്‍ കേരളത്തില്‍ നിന്നുള്ള കഥകളി കലാകാരന്‍മാരും സ്പാനിഷ് കലാകാരന്‍മാരും ഒത്തൊരുമിക്കുന്നു.

സെര്‍വാന്റിസിന്റെ 400-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സ്‌പെയിനില്‍ അവതരിപ്പിക്കുന്നതിനു വേണ്ടിയാണ് നോവല്‍ ആട്ടക്കഥയാക്കി ചിട്ടപ്പെടുത്തിയത്. നിരവധി വേദികളില്‍ കിഹോട്ടെ കഥകളിയുടെ അവതരണം കൈയടി നേടിക്കഴിഞ്ഞു.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക്  രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.