DCBOOKS
Malayalam News Literature Website

കെ.എസ്.രതീഷ്: കരയാതിരിക്കാൻ ചിലതെല്ലാം കഥയാക്കുന്നു

കെ.എസ്. രതീഷിന്റെ കേരളോല്പത്തി എന്ന പുസ്തകത്തിന്  സന്തോഷ് ഇലന്തൂർ. എഴുതിയ വായനാനുഭവം

കെ.എസ് രതീഷിനോട് പലപ്പോഴും പലരും ചോദിക്കും.എന്തിനായിങ്ങനെ തുടരെത്തുടരെ കഥയുണ്ടാക്കുന്നതെന്ന്. എന്തോ…? എനിക്ക് അതിനൊന്നും ഉത്തരമുണ്ടാകാറില്ല .ആ ഉത്തരം തേടി നമ്മൾ നിറയുന്ന കണ്ണും നിറയെ ഓർമ്മകളും നേരുകളെല്ലാം കഥയാക്കുന്ന രതീഷിൻ്റെ നോവുടുപ്പിട്ട സുന്ദരൻ ജീവിതത്തിലൂടെ ഒരു യാത്ര.

മലയാള സാഹിത്യത്തിൽ കഥകളുടെ വസന്തകാലം തീർത്ത ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ കെ.എസ്.രതീഷ്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കേരളോല്പത്തി മികച്ച കഥകളുടെ മനോഹര വായനാനുഭവം വായനക്കാരുടെ മുമ്പിൽ തുറന്ന് വയ്ക്കുന്നു .
സാധാരണക്കാരൻ്റെ നോവുകളെ ഹ്യദയത്തിൽ ചാലിച്ച് വേദനയോട് നൊന്തു എഴുതിയ പതിമൂന്നു കഥകളുടെയാണ് കഥാസമാഹാരം.

പച്ചയായതും അതുപോലെ ലളിതമായതും എല്ലാവരെയും ആകർഷിക്കുന്ന ശൈലിയിൽ തികച്ചും തീഷ്ണമായ ജീവിതങ്ങളെയാണ് വായനക്കാരെ പരിചയപ്പെടുത്തുന്നത്.
കഥയെഴുത്തിൻ്റെ പുതുകാല യൗവനമാണ് കെ.എസ് രതീഷ്. കഥാലോകത്ത് വ്യത്യസ്തമായ വഴികൾ തുറന്ന് അതിലൂടെ വായനക്കാരെ നടത്തിക്കൊണ്ടു പോയി തൻ്റ കഥയുടെ ശില്പസൗധത്തിലേക്കെത്തിക്കാൻ രതീഷിന് പ്രത്യേക വിരുതാണ്. ഈ കഥകൾ നമ്മെ ചേർത്ത് നിർത്തുന്നു ,ചിലത് കാണിച്ച് തരുന്നു ഓരോ കഥകളിലൂടെയും കടന്നു പോകുമ്പോൾ അവിടെ
Textഞാനുമുണ്ടായിരുന്നില്ലെ എന്ന് വായനക്കാരെ ഓർമ്മിക്കുന്ന കഥയിലൂടെ ഓരോ ജീവിതങ്ങളെയും നമ്മുക്ക് പരിചയപ്പെടുത്തുമ്പോൾ നമ്മൾ ഒരു നിമിഷം
വികാരഭരിതരാകുന്നു.

അങ്ങനെയുള്ള ജീവിതങ്ങളിലേക്ക് നമ്മൾ ആദ്യം എത്തിനോക്കുമ്പോൾ.

“വാമനൻ്റെ പെൻഷൻ മൊടക്കണം “എന്ന് കേട്ട് കൊണ്ട് വാമന ജയന്തി എന്ന ആദ്യ കഥയിലൂടെ വാമദേവൻ വാമനനായതിൻ്റെ ചരിത്രപരമായ നിരുക്തിക്കൊന്നും പ്രസക്തിയില്ല
എന്ന് വാമനൻ്റെ ജീവിതത്തിലൂടെ കാണിച്ച് തരുന്നു. രതീഷ് വായനക്കാരുടെ ഹൃദയത്തിൽ കഥയിലെപയർ വള്ളികൾ പടർത്തി ചുറ്റി പിടിപ്പിച്ച് മനസ്സിൽ എന്നും പൂത്തു കിടക്കുന്ന കഥ.

ഉങ്ങിൻ്റെ പൊത്തിലിരുന്ന പൊട്ടിയമ്മ കുഞ്ഞമ്പീന്ന് നീട്ടി വിളിച്ചു ഇങ്ങ് എന്ന കഥയിലെ തുടക്കം പോലെ ഉണ്ണികൃഷ്ണനായ കുഞ്ഞമ്പിയിലൂടെ രതീഷ് എറിഞ്ഞ ചൂണ്ടയിലെ കൊളുത്തിലെ ഇരയുടെ പുറകെ വായനക്കാരെ കൂട്ടികൊണ്ട് പൊയി ഹ്യദയത്തിൽ തറച്ച കഥ.

വട്ടക്കരിമ്പിലൂടെ ഒരു സിനിമാ പിടുത്തവുമായി തിരക്കഥയില്ലാത്തവരുടെ സിനിമ എന്ന കഥ.
നേടിയതൊന്നും കൂടെ നിന്നില്ല ,കൂടെ നിൽക്കണ തൊന്നും നേടിയില്ല എന്നു എഴുതി രതീഷ്
ജീവിതത്തിൽ എന്തും അഭിനയമായി കൊണ്ടു നടക്കുന്നവരിലേക്ക് ക്യാമറക്കണ്ണുകളിലൂടെ ഒരു കഥ പറച്ചിൽ.

“ഫ.!പെരടി മോനെ, കഞ്ചാവും വലിച്ചു കേറ്റിയിട്ട് കൊച്ചിനോട് പെറപ്പുകേട് പറഞ്ഞാലൊണ്ടല്ലോ”. ഞെട്ടുന്ന ഡയലോഗുമായി കേരളോല്പത്തി.
“അപ്പാ കേരളമെങ്ങനാ ഒണ്ടായത്”? അലക്സ് ജോസിമോനു വേണ്ടി കേരളോല്പത്തി പറയുകയായിരുന്നു. ആ പറച്ചിൽ തെളിഞ്ഞ കണ്ണുനീർ ഭാക്ഷയിലൂടെ വായനക്കാരെ കഥയിലേക്ക് ക്ഷണിക്കുന്നു.

ഇനിയും വായനക്കാരുടെ ഹൃദയം പെടപ്പിക്കുന്ന കഥകൾ ഉണ്ട് പെട, ഉഷാർത്തവിചാരം, ചെഗുവേരയുടെ കോഴി, പാലായനത്തിലെ കരിങ്കോഴികൾ, കൂന്തൽവാദം, വോൾഗയിലെ വാടക മുറികൾ, ഏനാത്ത് കോക്ടെയിൽസ്, ശരദഭമൂർത്തി. ഓരോ കഥകളും ഹൃദയത്തെ മുറിച്ചു വെച്ചാണ് നിർമ്മിച്ചിരിക്കുന്നത് .കാലത്തിനൊത്തല്ല ഒരു പാട് മുന്നേ സഞ്ചരിക്കുന്ന എഴുത്തുകാരൻ്റെ ധർമ്മസങ്കടങ്ങളുടെ കഥകൾ വായനക്കാരുടെ ഹൃദയം പൊള്ളിക്കും.പുതിയ ഒരു കാലവും ലോകവും സൃഷ്ടിച്ച കേരളോല്പത്തി ഓരോ കഥാപാത്രത്തിൻ്റെയും ആത്മഗതമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അത്തരം കഥകൾക്ക്
ശക്തി വർദ്ധിക്കുന്നു എന്ന് നല്ല ബോധ്യമുണ്ട് ശ്രീ രതീക്ഷിന്.

കഥകളിലെ കിടിലൻ ഡയലോഗുകൾ വായനക്കാരുടെ നെഞ്ചിൽ ഇടിവെട്ട് പോലെ ഇടിച്ചിറങ്ങും .അതി സ്വാഭാവികമായ ചേരുവയാണെന്ന് ഇതൊക്കെ എന്ന് പറയാതെ പറയുന്ന ഈ കഥകൾ നമ്മെ ബോധ്യപ്പെടുത്തും  ജീവിച്ച നാട്ടിലേയും സഞ്ചരിച്ച നാട്ടിലേയും
മനുഷ്യരുടെ ജീവിതത്തിൽ നിന്നും കണ്ടെത്തിയത് കലാപരമായി ആവിഷ്ക്കരിച്ചിരിക്കുന്നു. അനവധി പേരുടെ ജീവിതത്തിൽ നിന്ന് മുറിച്ചെടുത്ത കഥകൾ ആകുമ്പോൾ ഹൃദയത്തിൽ
സ്‌പർശിച്ച് നമ്മെ ചിന്താദീനനാക്കുന്നു. അവിടെയാണ് എഴുത്തുകാരൻ്റെ വിജയം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.