DCBOOKS
Malayalam News Literature Website

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരം 2017

കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ഏര്‍പ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാര(2017 )ത്തിന് വി എം ദേവദാസ് അര്‍ഹനായി. സാഹിത്യമേഖലയിലെ മികച്ച പ്രകടനത്തിനാണ് പുരുഷവിഭാഗത്തില്‍ വി എം ദേവദാസിന് പുരസ്‌കാരം ലഭിച്ചത്. പുതിയ ഭാവുകത്വങ്ങള്‍ വെളിപ്പെടുത്തുന്ന കഥകളും, മികച്ച കഥാഖ്യാന ശൈലിയും പ്രമേയ വൈവിധ്യവും പരിഗണിച്ചാണ് പുരസ്‌കാരം. അദ്ദേഹത്തിന്റെ അനവന്‍ തുരുത്ത് എന്ന കൃതിയെ അടസ്ഥാനമാക്കിയാണ് പുരസ്‌കാരം നല്‍കിയത്.

സാഹിത്യത്തിലെ വനിതാ പുരസ്‌കാരത്തിന് രവിത ഹരിദാസ് അര്‍ഹയായി. അവരുടെ പകര്‍ന്നാട്ടം എന്ന പുസ്തകത്തിലെ ശ്രദ്ധേയമായ കവിതകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവപ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് യുവപ്രതിഭാ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  50,000 രൂപയുടേതാണ് പുരസ്‌കാരങ്ങള്‍. 2018 മാര്‍ച്ച് 17ന് വൈകിട്ട് 6.30 ന് തൃശ്ശൂര്‍ ഠൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മറ്റ് പുരസ്‌കാരങ്ങള്‍;

ശാസ്ത്രം – ഡോ. മധു എസ്. നായര്‍, സി. ഹരിത, ഫൈന്‍ ആര്‍ട്‌സ്- ടി. രതീഷ്, സംരംഭകത്വം- പി. ആശ, സാമൂഹികപ്രവര്‍ത്തനം- വി.ജെ.റജി, കൃഷി- എം.മുരുകേഷ്, കായികം – മുഹമ്മദ് അനസ്, അനില്‍ഡ തോമസ്. പ്രത്യേക പുരസ്‌കാരം- സോഫിയ എം. ജോ. സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ് ആയി മലപ്പുറം കീഴുപറമ്പയിലെ വൈ.എം.സി.സി ക്ലബ്ബിനെ തിരഞ്ഞെടുത്തു.

Comments are closed.