DCBOOKS
Malayalam News Literature Website
Rush Hour 2

കേരള സര്‍വകലാശാലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

കേരള സര്‍വകലാശാലാ കലോത്സവത്തിന് കൊല്ലത്ത് വര്‍ണാഭമായ തുടക്കം. വിവിധ കലാലയങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഉദ്ഘാടന ചടങ്ങില്‍ മാത്രം പങ്കെടുത്തത്. ഇനിയുള്ള നാല് ദിന രാത്രങ്ങളില്‍ കലയുടെ മാമാങ്കമാണ്. 96 ഇനങ്ങളില്‍ 250 കലാലയങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. മന്ത്രി കെടി ജലീല്‍ കലോത്സവം ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പൂമരം സിനിമുടെ സംവിധാകന്‍ എബ്രിഡ് ഷൈനും നടീനടന്‍മാരും അണിയറ പ്രവര്‍ത്തകരും ചടങ്ങിലെത്തി.

കലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഘോഷയാത്ര വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മതേതരത്വവും, സമകാലീന സംഭവങളും നോട്ട്‌നിരോധനവും, രാജ്യത്തിന്റെ പണം തട്ടി വിദേശത്തേക്ക് മുങ്ങിയ കോടീശ്വരന്മാരെ വരെ ഓര്‍മ്മപെടുത്തുന്ന നിശ്ചല ദൃശ്യങ്ങളും സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരന്നു, യുവതികളുടെ ബൈക്ക് പ്രകടനവും,ശ്രദ്ധേയമായി.

 

Comments are closed.