DCBOOKS
Malayalam News Literature Website

‘കേരള ടുവേര്‍ഡ്‌സ് എ നാച്വറല്‍ ഹിസ്റ്ററി’

ഇന്‍ഡിക്ക എന്ന ഒറ്റ പുസ്തകത്തിലൂടെ ലോകമെമ്പാടും പ്രശസ്തനായ പ്രണയ് ലാലിന്റെ സാന്നിദ്ധ്യം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു മാറ്റ് കൂട്ടി. ‘കേരള ടുവേര്‍ഡ്‌സ് എ നാച്വറല്‍ ഹിസ്റ്ററി’ എന്ന വിഷയത്തില്‍ സാം സന്തോഷുമായുളള അഭിമുഖസംഭാഷണത്തിലാണ് പ്രണയ് ചരിത്രത്തെക്കുറിച്ച് വാചാലനായത്.  22 വര്‍ഷം നീണ്ട പരിശീലനത്തിലാണ് ഇന്‍ഡിക്ക എന്ന പുസ്തകം അദ്ദേഹം രചിച്ചത്.

ഇന്‍ഡിക്ക എന്ന പുസ്തകത്തിലുള്‍പ്പെടുന്ന വിവിധ വിഷയങ്ങള്‍ അദ്ദേഹം വളരെ രസകരമായ രീതിയില്‍ ചിത്രങ്ങളുടെ സഹായത്തോടെ കാണികള്‍ക്ക് അവതരിപ്പിച്ചു. പണ്ടുകാലത്ത് നിലനിന്നിരുന്ന ദിനോസര്‍ പോലുളള ജീവികള്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു എന്ന തെറ്റായ പ്രചരണത്തെ അദ്ദേഹം ഉദാഹരണങ്ങള്‍ നിരത്തി തെളിയിച്ചു.

കേരളത്തിലടക്കം ഇന്ത്യയില്‍ ഒട്ടേറെ ഫോസിലുകള്‍ കണ്ടുകിട്ടുന്നുണ്ടെങ്കിലും അവയൊന്നും ശരിയായ രീതിയില്‍ പ്രചരിക്കുന്നില്ല എന്നത് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണ്. അതിനോടൊപ്പം ഇവയെക്കുറിച്ചുളള അറിവില്ലായ്മയും വികസനത്തിനുവേണ്ടിയുളള ഇവയുടെ നശീകരണവും ഇത്തരത്തിലുളള ചരിത്ര പ്രാധാന്യമുളള വസ്തുക്കളുടെ കണ്ടെത്തലിനും പരിപാലനത്തിനും വലിയൊരു വെല്ലുവിളിയായി മാറുന്നു.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

Comments are closed.