DCBOOKS
Malayalam News Literature Website

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു പുരസ്‌കാര വിതരണം.  മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ കെ ബാലൻ, മന്ത്രി കടകംപള്ളി സുരേന്ദൻ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്‌കാരവും കനി കുസൃതി മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും സ്വാസിക മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി.

മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിന് വേണ്ടി കുമ്പളങ്ങി നൈറ്റ്‌സ് സിനിമയുടെ സംവിധായകൻ മധു സി നാരായണൻ ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി. മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം നേടിയ നിവിൻ പോളി, അന്ന ബെൻ, പ്രിയംവദ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.

ഡോ.പി.കെ രാജശേഖരന്‍പി എസ് റഫീഖ് , ബിപിന്‍ ചന്ദ്രന്‍ എന്നിവര്‍ക്കും
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥമായി ഡോ.പി.കെ രാജശേഖരന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച സിനിമാ സന്ദര്‍ഭങ്ങള്‍: സിനിമാശാലയും കേരളീയ പൊതുമണ്ഡലവും എന്ന പുസ്തകമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.

Textഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കി ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പന്‍ എന്ന സിനിമയുടെ തിരക്കഥയ്ക്കാണ് (അവലംബിതം) പി എസ് റഫീഖിന് പുരസ്‌കാരം.

മാടമ്പള്ളിയിലെ മനോരോഗി, ‘കോമാളി മേല്‍ക്കൈ നേടുന്ന കാലം’
എന്നീ ലേഖനങ്ങളാണ് ബിപിന്‍ ചന്ദ്രനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. മികച്ച ചലച്ചിത്ര ലേഖനം എന്ന വിഭാഗത്തിലാണ് അവാര്‍ഡ്.

Comments are closed.