DCBOOKS
Malayalam News Literature Website

എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,41,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമടക്കം 2,935 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഹയര്‍സെക്കണ്ടറി വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ രാവിലേയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് ശേഷവും ആണ് നടക്കുക.

കടുത്ത വേനല്‍ച്ചൂട് കാരണം പരീക്ഷാഹാളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകളെടുത്തതായി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ മാസം 28ന് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കും.

Comments are closed.