DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ; ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷൻ നവംബർ 20ന് അവസാനിക്കും

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷൻ നവംബർ 20ന് അവസാനിക്കും. ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് 899 രൂപയുടെ ഡെലിഗേറ്റ് പാസ്സ് 749 രൂപയ്ക്ക് ലഭിക്കും.
നവംബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാകും ഈ ആനുകൂല്യം ലഭിക്കുക.

ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍

  • ഡെലിഗേറ്റ്‌സിനായി പ്രത്യേക സെഷനുകള്‍
  • ടോട്ട് ബാഗ്
  • സ്റ്റോറിടെല്‍ സബ്‌സ്‌ക്രിപ്ഷന്‍
  • ഡിസൈനര്‍ നോട്ട്ബുക്ക്
  • ഡെലിഗേറ്റ് ടാഗ്
  • ഫെസ്റ്റിവല്‍ കലണ്ടര്‍
  • പുസ്തകങ്ങള്‍ എഴുത്തുകാരുടെ കൈയ്യൊപ്പോടെ സ്വന്തമാക്കാന്‍ പ്രത്യേക അവസരങ്ങള്‍
  • ഫെസ്റ്റിവല്‍ ബുക്‌സ്റ്റോറില്‍ നിന്നും റെഡീം ചെയ്യാവുന്ന 150 രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍
  • ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും റെഡീം ചെയ്യാവുന്ന 150 രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.