DCBOOKS
Malayalam News Literature Website

2023-ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി

ഡി സി ബുക്സ് സിഇഒ രവി ഡിസിക്ക് കേരള ശ്രീ പുരസ്കാരം

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി പത്മനാഭൻ അർഹനായി. സാഹിത്യമേഖലയിലെ സമ​ഗ്രസംഭാവനക്കാണ്  അം​ഗീകാരം. കേരള പ്രഭ പുരസ്ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്കാരത്തിന് പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം), വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി (വ്യവസായം – വാണിജ്യം), കെ എം ചന്ദ്രശേഖർ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരെയും തെരഞ്ഞെടുത്തു.

അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ അവാർഡ് സമിതിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്.

Comments are closed.