DCBOOKS
Malayalam News Literature Website

ഫ്രാന്‍സിസ് നൊറോണയ്ക്കും ജോസഫ് അന്നംകുട്ടി ജോസിനും കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ പുരസ്‌കാരം

കൊച്ചി: കേരള കത്തോലിക്കാ സഭയുടെ( കെ.സി.ബി.സി) മീഡിയ കമ്മീഷന്‍ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സാഹിത്യവിഭാഗം പുരസ്‌കാരത്തിന് മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയും യുവപ്രതിഭാ പുരസ്‌കാരത്തിന് ജോസഫ് അന്നംകുട്ടി ജോസും അര്‍ഹരായി. സംസ്‌കൃതി പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണനും മാധ്യമപുരസ്‌കാരം ബോബി എബ്രഹാമിനും ദാര്‍ശനിക വൈജ്ഞാനിക പുരസ്‌കാരം ഡോ.കെ.എം.ഫ്രാന്‍സിസിനുമാണ്. ഗുരുപൂജ പുരസ്‌കാരത്തിന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ്‍ പോളും ഡോ.കുര്യന്‍ വാലൂപറമ്പിലിലും ഡോ.കെ.വി പീറ്ററും അര്‍ഹരായി.

സാഹിത്യം, മാധ്യമം, വൈജ്ഞാനികം, യുവപ്രതിഭ എന്നീ അവാര്‍ഡുകളും വ്യത്യസ്ത മേഖലകളില്‍ മികവു പുലര്‍ത്തിയിട്ടുള്ളവര്‍ക്കുമുള്ള ഗുരുപൂജ പുരസ്‌കാരങ്ങളുമാണ് കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ ഓരോ വര്‍ഷവും നല്‍കുന്നത്. അവാര്‍ഡുകള്‍ കൊച്ചിയിലെ കെ.സി.ബി.സി ആസ്ഥാനത്തുവെച്ചാണ് പ്രഖ്യാപിച്ചത്.

Comments are closed.