DCBOOKS
Malayalam News Literature Website

കാവ്യസാഹിതി പുരസ്‌കാരം വി ഷിനിലാലിന്

സ്വതന്ത്ര കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതിയുടെ 2023-ലെ കാവ്യസാഹിതി പുരസ്‌കാരം വി ഷിനിലാലിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച  ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’  എന്ന പുസ്തകത്തിനാണ് അംഗീകാരം. 20,001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മെയ് 13ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കാവ്യസാഹിതി സംസ്ഥാന സമ്മേളനത്തില്‍ പ്രൊഫ. എം തോമസ് മാത്യൂ പുരസ്‌കാരം സമര്‍പ്പിക്കും.

വി ഷിനിലാല്‍ അമ്മാമ്പാറയുടെ പശ്ചാത്തലത്തിലെഴുതിയ കഥാസമാഹാരമാണ് ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ .  ശ്രീനാരായണഗുരുവും കുമാരനാശാനും കഥാപാത്രങ്ങളായി വരുന്ന ‘ഗരിസപ്പാ’ ഉള്‍പ്പെടെ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.

Comments are closed.