DCBOOKS
Malayalam News Literature Website

വിനു എബ്രഹാമിന്റെ ചെറുകഥാസമാഹാരം ‘കാവല്‍മാലാഖ’

വിനു എബ്രഹാമിന്റെ കാവല്‍മാലാഖ എന്ന ചെറുകഥാസമാഹാരത്തെ കുറിച്ച് സി. അനൂപ് എഴുതുന്നു

വിനു ഏബ്രഹാമിന്റെ പത്തൊന്‍പതു വര്‍ഷത്തെ കഥാജീവിതത്തിന്റെ പുതിയ കാണ്ഡത്തിലെ രചനകളാണ്’കാവല്‍മാലാഖ‘ എന്ന സമാഹാരം. ജീവിക്കുന്ന കാലഘട്ടത്തിന്റെ ഓരോ സ്പന്ദനവും സ്വന്തം കഥകളില്‍ അറിഞ്ഞോ അറിയാതയോ കടന്നുവരുന്നത് ചില കഥാകൃത്തുക്കളുടെ രചനാസവിശേഷതയാണ്. അതു ജീവിച്ചുതീര്‍ക്കുന്ന അല്ലെങ്കില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ അടയാളമായി മാറുന്നതു സ്വാഭാവികം. ഇവിടെ വായനക്കാര്‍ക്കു ലഭിച്ചിരിക്കുന്ന ഈ പതിമൂന്നു കഥകളും വ്യത്യസ്തമായ ഭാവനാലോകം തുറന്നിടുന്നവയാണ്.

എന്തുകൊണ്ടാണ് വിനുവിന്റെ കഥകള്‍ മറ്റു സമകാല കഥകളില്‍നിന്നു വ്യത്യസ്തമാകുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ആരെയും പൂര്‍വസൂരികളായ കഥാകാരന്മാരെ ആരെയും അന്ധമായി അനുകരിക്കാന്‍ വിനുവിലെ കഥാകൃത്ത് ആദ്യകാലം മുതല്‍തന്നെ ശ്രമിച്ചിട്ടില്ല. അതേസമയം കഥയില്‍ മൗലികമായ മാറ്റത്തിനു വേണ്ടി വാക്കുകളുടെയും കല്പനകളുടെയും തീ കോരിയിടുന്ന ഈ കഥാകൃത്ത് മലയാള കഥാപാരമ്പര്യത്തെ അതിന്റെ ആന്തരിക സൗന്ദര്യത്തോടെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നുമുണ്ട്. അതാണു വിനുവിന്റെ  രചനകളുടെ കാലിക പ്രസക്തിയും സവിശേഷതയും മലയാള ചെറുകഥ പലതരം പരീക്ഷണങ്ങളുടെ കളിപ്പറമ്പാണ്. തികച്ചും പ്രദേശികമായ ഭാഷയും കല്പനകളും ഒട്ടേറെ കഥാകൃത്തുക്കളെ സൃഷ്ടിക്കുന്നുണ്ട്. അവര്‍ അവരുടേതായ രീതിയില്‍ രചനകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. അതിനിടയില്‍ വേറിട്ട സ്വരവും സ്വരഭേദങ്ങളുംകൊണ്ട് സ്വന്തം കഥയെ അഴകുള്ളതാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് വിനുവിലെ കഥാകാരന്റെ മൗലികത. വാക്കുകളുടെ മാലാഖ ആകാശത്തുനിന്നും അനിര്‍വചനീയമായ നിമിഷങ്ങളില്‍ കടന്നുവരുമെന്നും അത് ഭാഷയുടെ സുകൃതമായി മാറുമെന്നുമുള്ള വിശ്വാസം എന്നും സൂക്ഷിച്ച എഴുത്തുകാരനാണ് വിനു.

സ്വന്തം രചനാലോകത്തിരുന്ന് താന്‍ കടന്നുവന്ന പാതകളിലെ കണ്ടുമുട്ടിയ മനുഷ്യരുടെയും അവരുടെ നെടുവീര്‍പ്പുകളുടെയും കഥകള്‍ പറയാനാണ് എന്നും ഈ കഥാകാരന്‍ ശ്രമിച്ചിട്ടുള്ളത്. അതിന്റെ മികച്ച മാതൃകകളാണ് ‘കാവല്‍ മാലാഖ‘യിലെ പതിമൂന്ന് കഥകളും…. അപ്പോള്‍ അതിരൂക്ഷമായ ദുര്‍ഗന്ധം ഞങ്ങള്‍ക്കു സമീപത്തേക്ക് കാറ്റില്‍ ഇരച്ചുവന്നു. റോഡിലൂടെ അതിവേഗം വരുന്ന ഒരു ചവര്‍ലോറിയില്‍നിന്നുള്ള മണമായിരുന്നു അത്. പക്ഷേ, റോഡരികില്‍ നില്‍ക്കുന്നവും നടക്കുന്നവരുമെല്ലാം മൂക്കു പൊത്തിയിട്ടും കത്രീനയും ഞാനും മൂക്കു പൊത്താന്‍ കൈ ഉയര്‍ത്തിയില്ല. കാവല്‍ മാലാഖയെ അന്വേഷിച്ചു പോയാല്‍ അല്ലെങ്കില്‍ കാത്തിരുന്നാല്‍ കണ്ടുമുട്ടാനാവില്ലെന്ന് കത്രീനയോടു കണ്ടുമുട്ടാനാവില്ലെന്ന് കത്രീനയോടു വെളിപ്പെടുത്തിയ ശേഷമാണ് കഥ ഇങ്ങനെ അവസാനിക്കുന്നത്.

താളിയോലകള്‍, പ്രണയവാരിധി, രാക്കോലങ്ങള്‍, നിധി, നാറാണത്തു ഭ്രാന്തന്‍, ദൃശ്യം, ഭാഷാവരം, കുഞ്ഞുങ്ങള്‍, ചിത്രം, ഒരു അമ്മൂമ്മക്കഥ മൃഗോപനിഷത്ത്, നീലഗിരിയില്‍ ഒരു രാത്രി തുടങ്ങിയ പന്ത്രണ്ടു കഥകള്‍കൂടി ‘കാവല്‍മാലാഖ‘ എന്ന സമാഹാരത്തിലുണ്ട്. ഈ കഥകള്‍ ഓരോന്നും സവിശേഷമായ ചില കഥാസന്ദര്‍ഭങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു.

കടപ്പാട്: ഭാഷാപോഷിണി

Comments are closed.