DCBOOKS
Malayalam News Literature Website

കെ / ഡി എന്ന എഴുത്തുകാരന്റെ കാട്ടൂര്‍ക്കടവ് ഇതിഹാസം

അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ്’ എന്ന നോവലിന് വി.കെ. ബാബു എഴുതിയ വായനാനുഭവം

കാട്ടൂര്‍കടവുകാരനായ കെ എന്ന എഴുത്തുകാരനെ വായനക്കാര്‍ അറിയും. കെ എന്ന എഴുത്തുകാരന് തന്റെ തന്നെ മറുപുറം കാണിച്ചുകൊടുക്കുന്ന ഡി എന്ന അപരനെ അറിയാന്‍ കാട്ടൂര്‍കടവ് എന്ന നോവല്‍ വായിക്കുക. എഴുത്തുകാരനെ വിമര്‍ശിച്ചും സങ്കടപ്പെടുത്തിയും Textചിന്തിപ്പിച്ചും അതിജീവിക്കാന്‍ പ്രേരിപ്പിച്ചും ഒരു പക്ഷേ, കെ എന്ന എഴുത്തുകാരന്റെ ഉള്ളില്‍ തന്നെയാണ് ഡി കാട്ടൂര്‍കടവ് ഉള്ളത് . എഴുത്തുകാരന്റെ മനസ്സില്‍ പ്രതിഫലിക്കപ്പെടുന്ന സംഘര്‍ഷങ്ങളെ സോഷ്യല്‍ മീഡിയയുടെ സംവാദസ്ഥലത്തെക്കൂടി ഉപയോഗപ്പെടുത്തി അശോകന്‍ ചരുവില്‍ ദേശചരിത്രം പറയുന്നു. കാട്ടൂര്‍കടവ് എന്ന ദേശത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രമായി അതു മാറുന്നു.

കാട്ടൂര്‍കടവിലെ സാമൂഹ്യജീവിതത്തിന്റെ സ്പന്ദനങ്ങളെ സൂക്ഷ്മമായി പിടിച്ചെടുക്കുന്ന മാപിനികള്‍ അശോകനുണ്ട്. അവരുടെ നിലവിളികളുടേയും പ്രതിരോധത്തിന്റേയും മൗനത്തിന്റേയും അര്‍ത്ഥവും അനര്‍ത്ഥവും ഈ മാപിനികള്‍ പിടിച്ചെടുക്കുന്നു. അവിടെ നടക്കുന്ന വര്‍ഗസമരത്തിന്റെ താളവും ശ്രുതിയും അത് ആവാഹിക്കുന്നു. കാട്ടൂര്‍കടവിന്റെ വര്‍ത്തമാനത്തെ രൂപപ്പെടുത്തിയതും ഭാവപ്പെടുത്തിയതുമായ പ്രസ്ഥാനങ്ങളേയും സംഘര്‍ഷങ്ങളേയും സമവായങ്ങളേയും ആത്മപരിഹാസത്തില്‍ ചാലിച്ച് ആവിഷ്‌കരിക്കുന്നു. കാട്ടൂര്‍കടവിന്റെ കഥ ഏറ്റവും ഋജുവായും എന്നാല്‍ ആഴത്തിലുള്ള ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലും വരച്ചിടുകയാണ് പ്രശസ്ത ചെറുകഥാകൃത്ത് കൂടിയായ അശോകന്‍ ചെരുവില്‍ തന്റെ കാട്ടൂര്‍കടവ് എന്ന പുതിയ നോവലില്‍.

കടപ്പാട്- ട്രൂകോപ്പി വെബ്‌സീന്‍

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.