DCBOOKS
Malayalam News Literature Website

സമകാലിക മലയാളകഥയുടെ പ്രാതിനിധ്യം തെളിയിക്കുന്ന മികച്ചകഥകള്‍ ‘കഥകള്‍ പച്ചക്കുതിര’; ഇപ്പോൾ വിപണിയിൽ

Pachakkuthira

ഡി സി ബുക്‌സിന്റെ സാംസ്‌കാരിക മാസികയായ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ മികച്ച കഥകളാണ് ‘കഥകൾ പച്ചക്കുതിര’യുടെ ഉള്ളടക്കം.സി വി ബാലകൃഷ്ണന്‍, ബെന്യാമിന്‍, ഉണ്ണി ആര്‍, ഗ്രേസി, അയ്മനം ജോണ്‍, വിനോയ് തോമസ്, ലാസര്‍ഷൈന്‍, സുസ്‌മേഷ് ചന്ത്രോത്ത്, പ്രമോദ് രാമന്‍, മജീദ് സെയ്ദ്, കെ എന്‍ പ്രശാന്ത്, പി Textഎസ് റഫീഖ്, പ്രകാശ് മാരാഹി, എം എ റഹ്മാന്‍, ശ്രീജിത്ത് കൊന്നോളി എന്നിവരുടെ മികച്ച കഥകള്‍ വായനക്കാര്‍ക്കായി ഒറ്റ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. ആനുകാലിക വിധിയെ മറികടക്കുന്ന അനുഭവതീക്ഷണമായ വൈകാരികാംശങ്ങള്‍ ഓരോ കഥയിലും സന്നിവേശിപ്പിച്ചിരിക്കുന്നു. പുസ്‌തകം ഇപ്പോൾ വായനക്കാർക്ക് ബുക്ക് സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് നേരത്തെ വായനക്കാർക്കായി ലഭ്യമാക്കിയിരുന്നു.

മലയാള കഥാ സാഹിത്യത്തിലെ പല തലമുറകളിൽ നിന്നുള്ള സമകാലികമായ രചനാ വൈവിധ്യങ്ങൾ ശക്തമായി അടയാളപ്പെടുത്തുന്ന കഥാസമാഹാരമാണ് കഥകൾ പച്ചക്കുതിര. ഡിസി ബുക്ക്സ് ഓൺലൈൻ സ്റ്റോറിലൂടെയും പുസ്തകങ്ങൾ ഓർഡർ ചെയ്യാം.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം വെറും 99 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.