DCBOOKS
Malayalam News Literature Website

സാങ്കല്പിക നഗരങ്ങൾ പരിചിത നഗരങ്ങളായി മാറിയതിന്റെ അനുഭൂതി തിരിച്ചറിയാനാവുന്നുണ്ട്

പുസ്തകം മികച്ചതെങ്കിൽ വലുപ്പം നമുക്കൊരു ഭാരമേയാവില്ല. പകൽ തിരക്കുകൾ എല്ലാം ഒതുക്കിയ അഞ്ച് സായാഹ്നവായനയിലാണ് 613 പേജുകളുള്ള ഈ മനോഹരമായ പുസ്തകം ഞാൻ  വായിച്ചു തീർത്തത്. വായനയോടുള്ള എന്റെ ആർത്തി മങ്ങിപ്പോകുന്നുവോ എന്ന സംശയത്തെ കൂടിയാണ് ഈ പുസ്തകം ഇല്ലായ്മ ചെയ്തത്.

 

ഇറങ്ങിയ കാലത്ത് തന്നെ ഞാൻ Living to tell the tale ഞാൻ വായിച്ചിരുന്നു. അന്നെനിക്ക് ഇതിൽ പറയുന്ന സ്ഥലങ്ങൾ അപരിചിതവും വിദൂരസ്ഥവുമായിരുന്നു. എന്നാൽ 2017 ൽ 21 ദിവസം നീണ്ടു നിന്ന ഒരു കൊളംബിയൻ യാത്രയ്ക്ക് അവസരം ലഭിച്ചു. മാർകേസിന്റെ അരകട്ടക്കയും കാർത്തഹേനിയയും ബോഗോതയും ബാരൻകിയയും ലെറ്റിഷ്യയും മെഡലിനും ഒക്കെ പരിചിത നഗരങ്ങളായി. ഇപ്പോഴും അവിടുത്തെ വാർത്തകൾ അറിയാൻ സുഹൃത്തുക്കൾ ആയി. അതുകൊണ്ട് തന്നെ ഇപ്പോൾ മലയാളത്തിൽ ‘കഥ പറയാനൊരു ജീവിതം’ വായിക്കുമ്പോൾ മറ്റൊരു അനുഭവമാണ് ലഭ്യമാകുന്നത്. മാർകേസ് പറയുന്ന നഗര ചത്വരങ്ങളും കാമ്പസുകളും പാതകളും തുറമുഖങ്ങളും  ലാ കുവ പോലെയുള്ള റെസ്റ്റോറന്റുകളും മഗ്ദലന നദിയുമൊക്കെ എന്റെ മനസിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു വരുന്നുണ്ട്. സാങ്കല്പിക നഗരങ്ങൾ പരിചിത നഗരങ്ങളായി മാറിയതിന്റെ അനുഭൂതി തിരിച്ചറിയാനാവുന്നുണ്ട്. കഥ പറയാനായി ജനിച്ച ഒരാൾ പറയുന്ന കഥകളുടെ മാസ്മരിക വലയം എന്നെ ചൂഴ്ന്ന് നിൽക്കുന്നു. സുരേഷ് എം. ജി. യുടെ സുന്ദരമായ പരിഭാഷ അതിനെ കൂടുതൽ ഹൃദ്യമാക്കുന്നു. 🥰

 

നിങ്ങളെനിക്ക് മഹത്തായ പുസ്തകങ്ങൾ സമ്മാനിക്കൂ ഞാനത് ആർത്തിയോടെ വായിക്കുക തന്നെ ചെയ്യും.❤️

 

ഒരിക്കൽ മാർകേസിന്റെ ഒരു കഥ വായിച്ചിട്ട് ഒരു കൂട്ടുകാരൻ പറഞ്ഞത് പോലെ : നാശം, ഇത് നന്നായിരിക്കുന്നു!!!

 

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.