DCBOOKS
Malayalam News Literature Website

‘കടലിന്റെ ദാഹം’ കഥകൾക്ക് ഒരാമുഖം; പി കെ പാറക്കടവ് സംസാരിക്കുന്നു, വീഡിയോ

ഡി സി ബുക്‌സിന്റെ 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച 47 പുസ്തകങ്ങളിലൊന്നാണ് ‘കടലിന്റെ ദാഹം’. 65 കഥകളാണ് പുസ്തകത്തിലുള്ളത്. Text

നരകത്തിൽവെച്ച് പിലാത്തോസ് ഹിറ്റ്‌ലറോട് പറഞ്ഞു:”കൈ കഴുകുക എന്നത് പ്യുേ എന്റെ ശീലമായിരുന്നു.”ഹിറ്റ്‌ലർ പറഞ്ഞു: ”തിരഞ്ഞെടുപ്പിന്റെ, ജനാധിപത്യത്തിന്റെ ഒരു മാസ്‌ക് ഞാനും അണിഞ്ഞിരുന്നു.”(കോവിഡ് കാലത്തിനും മുമ്പ്) മലയാള കഥയിൽ സൗന്ദര്യാനുഭൂതികളുടെ ഒരു പുതിയ ഭൂപടം തീർത്ത പി.കെ. പാറക്കടവിന്റെ ഏറ്റവും പുതിയ 66 കഥകളുടെ സമാഹാരമാണ് കടലിന്റെ ദാഹം. ജീവിതാനു ഭവങ്ങളുടെ കടലിരമ്പം ഈ രചനകളിലുണ്ട്.
. സൂഫിക്കഥകളുടെ ദാർശനികത്തെളിമയും കൂർത്ത കറുത്ത ഹാസ്യവും ഈ ചെറിയ വലിയ കഥകളിലൂടെ വായനക്കാരന്റെ മനസ്സിൽ കൊള്ളിമീനുകളായി പതിക്കുന്നു. ജീവിതത്തിന്റെ വാരി യെല്ലുകൾകൊ്യു് തീർത്ത കടലോളം ആഴമുള്ള കഥകളിൽ സ്വർണ്ണത്തിരമാല പോലെ പാറക്കടവിന്റെ വാക്കുകൾ.

Comments are closed.