DCBOOKS
Malayalam News Literature Website

കാരൂര്‍ നീലകണ്ഠപിള്ള സ്മാരക ചെറുകഥാ മത്സരം; ഒന്നാം സമ്മാനം 1 ലക്ഷം രൂപ

കൊച്ചി: കേരള സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 2018 മാര്‍ച്ച് 1 മുതല്‍ 11 വരെ എറണാകുളത്ത് ബോള്‍ഗാട്ടി പാലസിലും മറൈന്‍െ്രെഡവിലുമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തക സാഹിത്യ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി യുവഎഴുത്തുകാര്‍ക്ക് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി കാരൂര്‍ നീലകണ്ഠപിള്ളയുടെ നാമധേയത്തില്‍ ചെറുകഥാ മത്സരം നടത്തുന്നു.

18നും 40നും ഇടയില്‍ പ്രായമുള്ളവരുടെ പ്രസിദ്ധീകരിക്കപ്പെടാത്തതോ 2017 ഡിസംബര്‍ 1നു ശേഷം പ്രസിദ്ധീകരിക്കപ്പെട്ടതോ ആയ ചെറുകഥകളാണ് അവാര്‍ഡിന് പരിഗണിക്കുക.

ഒന്നാം സമ്മാനാര്‍ഹമായ കഥയ്ക്ക് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം അന്‍പതിനായിരം, ഇരുപത്തി അയ്യായിരം രൂപയും സമ്മാനമായി നല്‍കും. സമ്മാനങ്ങള്‍ മാര്‍ച്ചില്‍ നടക്കുന്ന സാഹിത്യ വിജ്ഞാനോത്സവത്തില്‍ വിതരണം ചെയ്യും.

കഥകള്‍ 2018 ഫെബ്രുവരി 20 നു മുമ്പ് ലഭിക്കുന്ന വിധത്തില്‍ താഴെപ്പറയുന്ന മേല്‍വിലാസത്തില്‍ അയക്കണം:

കാരൂര്‍ നീലകണ്ഠപ്പിള്ള ചെറുകഥാ മത്സരം 2018,
c/o International Festival of Books & Authors 2018,
അക്ഷരമന്ദിരം, മറൈന്‍ ഡ്രൈവ്, ഷണ്മുഖം റോഡ്, കൊച്ചി 682011.

Comments are closed.