DCBOOKS
Malayalam News Literature Website

കളരിപ്പയറ്റിന്റെ പുനരുജ്ജീവനം

കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റിനെക്കുറിച്ചും കളരിയിലെ എല്ലാവിധ അഭ്യാസങ്ങളുടെയും പിന്നില്‍ അനുഷ്ഠിച്ചുവരുന്ന ചുവടുവെപ്പുകളുടെയും കൈകാല്‍ പ്രയോഗങ്ങളുടെയും വ്യത്യസ്തമായ കണക്കുകള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു അപൂര്‍വ്വ പഠനഗ്രന്ഥമാണ് വളപ്പില്‍ കരുണന്‍ ഗുരുക്കളുടെ കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം എന്ന  കൃതി. നീണ്ട അറുപതു വര്‍ഷത്തിലധിക കാലം അന്യം നിന്നുവന്നുകൊണ്ടിരിക്കുന്ന ഒരു വിജ്ഞാനമേഖലയില്‍ പഠനവും പരിശീലനവും അധ്യാപനവും നടത്തി വന്നിട്ടുള്ള ഒരു കടത്തനാടന്‍ കളരിയഭ്യാസിയും ഗുരുക്കളുമായി പ്രവര്‍ത്തിച്ചു വന്ന ഗ്രന്ഥകര്‍ത്താവ് ഭാവി തലമുറകളുടെ ഗവേഷണ പഠനങ്ങള്‍ക്കും മറ്റുമായി രേഖപ്പെടുത്തുന്ന ഒരു വൈജ്ഞാനിക ഗ്രന്ഥമാണിത്.

ശാരീരിക വിജ്ഞാനത്തിന്റെയും മര്‍മ്മങ്ങളുടെയും അവയ്ക്കു നേരിടുന്ന ക്ഷതങ്ങളുടെയും നല്‍കേണ്ടുന്ന ചികിത്സയുടെയും അതുപോലെ കളരിപ്പയറ്റെന്ന ആയുധാഭ്യാസത്തിന്റെയും അതിലെ വിവിധ രീതികളുടെയും ഗുരുമുഖത്ത് നിന്ന് മാത്രം സ്വായത്തമാക്കാവുന്ന അപൂര്‍വ്വ മുറകളെയുംപറ്റി ആധികാരികമായ രചിച്ചിട്ടുള്ള ഈ കൃതി ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡോ. രാഘവന്‍ പയ്യനാട് ഈ കൃതിയ്ക്ക് എഴുതിയ ആമുഖം 

ഫോക്‌ലോര്‍ എന്ന സാമൂഹികശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഒരു പഠനരീതിയുണ്ട്. കൂട്ടായ്മയെ ക്കുറിച്ചു പഠിക്കുന്നത് അതാതു സമൂഹത്തിന്റെ അറിവും കാഴ്ചപ്പാടും വ്യക്തീകരിക്കുന്ന രീതിയിലായിരിക്കണമെന്നതാണത്. അങ്ങനെ വരുമ്പോള്‍ പഠനം, പഠിക്കുന്ന ആളുടെ ആശയാഭിലാഷങ്ങളെ പൂര്‍ത്തീകരിക്കുന്നതിനപ്പുറം ഏതു കൂട്ടായ്മെയക്കുറിച്ചാേണാ പഠിക്കുന്നത് അതിന്റെ കാഴ്ചപ്പാടിനെയും അതിന്റെ ശബ്ദത്തെയും ഒന്നുകൂടി ദൃഢപ്പെടുത്തുന്ന രീതിയിലുള്ള ഒന്നായിരിക്കണം. ഇത്തരം ഒരു പഠനം, പഠിതാവും പാഠ്യസമൂഹവും തമ്മിലുള്ള ഒരു താദാത്മ്യം ആവശ്യപ്പെടുന്നുണ്ട്. പഠിക്കപ്പെടുന്ന കൂട്ടായ്മയുടെ കണ്ണിലൂടെ കാണാനും കാതിലൂടെ കേള്‍ക്കാനും ഉള്ള ഒരു പരിശീലനം ഇൗ പഠനരീതി ആവശ്യപ്പെടുന്നുണ്ട്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, പഠിതാവ് എന്ന വ്യക്തിയുടെ അഹംബോധത്തെ സംയമനം ചെയ്യാതെ അത് സാധ്യമല്ല എന്നതുതന്നെ.

അതിനു പഠിക്കപ്പെടുന്ന കൂട്ടായ്മയോട് ഉത്തരവാദിത്വവും സഹജഭാവവും ഉണ്ടായിരിക്കണം. കാേളാണിയല്‍ കാലം ബാക്കിവെച്ചുപായ പഠിതാവും പാഠ്യസമൂഹവും തമ്മിലുള്ള ഉടമ-അടിമ(മേലേ നിന്നു താേഴാട്ട് നോക്കുന്ന രീതി)തന്നെയാണ് ഇന്നും വൈജ്ഞാനികരംഗം പിന്‍തുടരുന്നത്. അത് ഒരിക്കലും കൂട്ടായ്മയ്ക്ക് അനുകൂലമായ ഒരു അറിവിനെ ഉത്പ്പാദിപ്പിക്കുന്ന ഒന്നായിരിക്കുകയില്ല. മറ്റു വിഷയങ്ങളെന്നതുപോലെ ഫോക്‌ലോര്‍ വിഷയത്തില്‍ മേല്‍ സൂചിപ്പിച്ച രീതിയിലുള്ള പഠനപ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പഠിതാവ് എന്ന നിലയില്‍, പഠനത്തിന്റെ കര്‍ത്താവ് എന്ന നിലയില്‍തന്നെയാണ് അയാളുടെ പ്രവര്‍ത്തനം.

ഇവിടെ പഠിക്കപ്പെടുന്ന സമൂഹത്തിന്റെ ജീവിതം കര്‍മ്മസ്ഥാനത്തിലാണുണ്ടാവുക. കൂട്ടായ്മെയക്കുറിച്ച് അതിനു പുറത്തുള്ള ഒരാള്‍ കൂട്ടായ്മയെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിക്കുന്നതാണ് അതിന്റെ രീതി. ഇവിടെ കൂട്ടായ്മ പൂര്‍ണ്ണമായും നിശ്ശബ്ദമാക്കപ്പെടുകയോ അപരമായ കാര്യങ്ങള്‍ മുഴക്കമുള്ളതാക്കിത്തീര്‍ക്കുകയോ ചെയ്യപ്പെടുന്നുണ്ട്. ഇൗ ഒരു പശ്ചാത്തലത്തിലാണ് കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം എന്ന പുസ്തകത്തെ വിലയിരുത്തേണ്ടത്.

 

Comments are closed.