DCBOOKS
Malayalam News Literature Website

ആധുനികലോകത്തിലെ മതപരമായ സംഘര്‍ഷം

സുധീര്‍ കക്കറിന്റെ 'കലാപത്തിന്റെ നിറങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്നും

ലോകമെമ്പാടുമുള്ള മതപുനരുജ്ജീവനത്തിനു നമ്മുടെ കാലം സാക്ഷിയാണ്. ഇസ്‌ലാം, ഹിന്ദുമതം, ബുദ്ധമതം, ജപ്പാനിലെ പുതുമതങ്ങള്‍, അമേരിക്കന്‍ ഐക്യനാടുകളിലെ ക്രിസ്ത്യാനികളുടെയും ലാറ്റിനമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെയും പുനരുത്ഥാനം എന്നിവയെല്ലാം ജ്ഞാനോദയത്തിന്റെ എല്ലാ ആധുനിക അവകാശികളും കടുത്ത അവിശ്വാസത്തോടെ നോക്കിക്കാണുന്നു. നിലവിലെ മതതീക്ഷ്ണതയുടെ മിക്ക പ്രകടനങ്ങളും വ്യക്തിപരമായി വെറുപ്പുളവാക്കുന്നതായി ഒരു മതേതര മാനവികവാദി കണ്ടെത്തിയേക്കാം. എങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മതത്തിന്റെ പുനരുജ്ജീവിപ്പിക്കല്‍ ആധുനികതയുടെ അനേകം ദോഷങ്ങളോടൊപ്പം സംസ്‌കാരങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള സങ്കീര്‍ണമായ ശ്രമവുമാണെന്ന് അവന്‍/അവള്‍ അറിയുന്നു. ആന്‍ഡ്രൂ സാമുവല്‍സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നതുപോലെ, അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള ബോധം, പൂര്‍ണമായി നഷ്ടപ്പെട്ട ഭാവിയെക്കുറിച്ചുള്ള ദുഃഖം എന്നിവ പരിധിക്കപ്പുറം മുമ്പോട്ടുവയ്ക്കുന്ന ഏതൊരു കാഴ്ചപ്പാടും പുതിയ മതപരമായ മൗലികവാദങ്ങളുടെ ഛിന്നഭിന്നവും ഒടിഞ്ഞതുമായ ഭാഗം മാത്രമല്ല, ഇടത്-ചായ്വ് എന്നു വിളിക്കുന്ന, പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങളുടെയൊക്കെ അവിഭാജ്യഘടകംകൂടിയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുമുള്ള ആശങ്കകളില്‍പ്പോലും പരിധി കടന്നുള്ള തിരയല്‍ സൂക്ഷ്മമായി കാണാന്‍ കഴിയും. അവിടെ ചുരുങ്ങിയത് ചില വ്യവഹാരങ്ങളെങ്കിലും പ്രകൃതി രഹസ്യവാദത്തിന്റെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

എന്നിരുന്നാലും, ലോകമെമ്പാടുമുള്ള വ്യക്തിഗത കേസുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍, മതപരമായ Textസംയോജനം അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക സ്വത്വങ്ങളെക്കാള്‍ കൂടുതല്‍ പ്രചാരത്തിലുള്ള പുനരുജ്ജീവനം മതപരത കുറവുള്ളിടത്താണെന്നു നമുക്കു മനസ്സിലാക്കാന്‍ പറ്റും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, മതപരമായ ആശയങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അല്ലെങ്കില്‍ മനുഷ്യ ആത്മീയതയുടെ ആകെത്തുക എന്നിവയിലൂടെ വലിയൊരു പ്രക്ഷോഭം ലോകത്തു നടക്കില്ല. മതത്തെ ചുറ്റിപ്പറ്റിയുള്ള കൂട്ടായ സ്വത്വങ്ങളുടെ സംഘാടനത്തിലും വിശ്വാസസമുദായങ്ങളുടെ രൂപീകരണം ശക്തിപ്പെടുത്തുന്നതിലുമാണ് പുനരുത്ഥാനം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ഇന്നു നാം സാക്ഷ്യം വഹിക്കുന്നത് മതത്തിന്റെ പുനരുജ്ജീവനമാണ് (ധന്യമായ ഇന്ത്യന്‍ ഉപയോഗത്തില്‍). വര്‍ഗീയതയോടു തുലനം ചെയ്യുമ്പോള്‍ ഇതു പരിമിതമാണ്. അവിടെ വിശ്വാസികളുടെ ഒരു സമൂഹം ഒരേ ഭൂമിശാസ്ത്രപരമായ ഇടം പങ്കിടുന്നു. വാസ്തവത്തില്‍ മതേതര വിശകലന വിദഗ്ദ്ധരായ ഒട്ടുമിക്ക ആളുകളും പുരോഗമന പ്രഭാഷകരും പരമ്പരാഗതമായി മതം ഒഴികെയുള്ള ഘടകങ്ങള്‍ മതപരമായ സംഘട്ടനത്തിന്റെ ഒരു മൂലകാരണമായി കണ്ടെത്താന്‍ ശ്രമിച്ചവരുമാണ്. പതിന്നാലാം നൂറ്റാണ്ടില്‍ സ്പെയിനില്‍ നടന്ന സെമറ്റിക് വിരുദ്ധ വംശഹത്യ, പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളുമായി നടന്ന ആക്രമണങ്ങള്‍, പതിനെട്ടാം നൂറ്റാണ്ടില്‍ ലണ്ടനില്‍ കത്തോലിക്കാവിരുദ്ധ കലാപങ്ങള്‍, ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നടന്ന ഹിന്ദു-മുസ്‌ലിം കലാപങ്ങള്‍ എന്നിവ?യുടെയെല്ലാം കാര്യത്തില്‍ ഇതു സത്യമാണ്. ഈ സന്ദര്‍ഭങ്ങളിലെല്ലാം സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ ‘യഥാര്‍ത്ഥ’ കാരണം സാമ്പത്തിക താത്പര്യങ്ങളുടെ ഏറ്റുമുട്ടലാണെന്നു പൊതുവേ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ ദരിദ്രരും സമ്പന്നരും തമ്മിലുള്ള വര്‍ഗസമരത്തിന്റെ ചില പതിപ്പുകള്‍ വിശദീകരണം ഉള്‍ക്കൊള്ളുന്നുമുണ്ട്.

വ്യക്തിയുടെ ഭൗതികമായ നിലനില്പിനുള്ള അപകടം ഒരു സ്വത്വഭീഷണിയായി അനുഭവിക്കാന്‍ കഴിയും. അത് ഒളിഞ്ഞിരിക്കുന്ന ഒരു സംഘത്തെ മുന്‍നിരയിലേക്കു കൊണ്ടുവരുന്നു. സംഘവുമായുള്ള ഈ ഉയര്‍ന്ന സ്വത്വബോധം വ്യക്തിയുടെ സാമ്പത്തികപരിരക്ഷയ്ക്ക് ആവശ്യമായ ഒരു സാമൂഹിക സമന്വയത്തിന് അടിസ്ഥാനം നല്‍കുന്നു. എന്നാല്‍ സാമ്പത്തികഭീഷണിയെ കൂടാതെ മറ്റ് ഭീഷണികളും വ്യക്തിഗത സ്വത്വത്തിന്റെ സംഘവശത്തെ ത്വരിപ്പിക്കുന്നു. മുമ്പൊരു അധ്യായത്തില്‍ ആധുനികവത്കരണവും ആഗോളവത്കരണവും ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ആളുകളില്‍ സ്വത്വഭീഷണിയുയര്‍ത്തുന്ന ശക്തിയാകുന്നതെങ്ങനെയെന്നു ഞാന്‍ വിശദീകരിക്കുകയുണ്ടായി. നഷ്ടവും നിസ്സഹായതയും അനുഭവപ്പെടുന്നത് ഗ്രാമപ്രദേശങ്ങളില്‍നിന്ന് വലിയ ജനസംഖ്യയുള്ള നഗരങ്ങളിലെ ചെറ്റക്കുടിലിലേക്കുള്ള കുടിയേറ്റത്തിലൂടെയും സ്ഥാനഭ്രംശം സംഭവിക്കുന്നതിലൂടെയുമൊക്കെയാണ്. പരമ്പരാഗത തൊഴില്‍ സ്വത്വങ്ങള്‍ക്ക് അടിവരയിടുന്ന കരകൗശല വൈദഗ്ദ്ധ്യം അപ്രത്യക്ഷമാകല്‍, പൂര്‍വ്വികദത്തമായ സാംസ്‌കാരിക ആശയങ്ങള്‍, മൂല്യങ്ങള്‍ എന്നിവ കാലഹരണപ്പെട്ടതും അപ്രസക്തവുമാണെന്ന ആധുനികലോകത്തിന്റെ ഏകീകൃതവും ആധിപത്യപരവുമായ സ്വാധീനം മൂലമുണ്ടായ അപമാനം എന്നിവയെല്ലാം നഷ്ടബോധത്തിനും നിസ്സഹായതയ്ക്കും കാരണമാകുന്നുണ്ട്. ഇവയും സ്വത്വത്തിന്റെ സംഘവശങ്ങള്‍ ഉയര്‍ത്തുന്നതിനു സഹായകമാണ് അല്ലെങ്കില്‍ ബാധിതരാണ്. നിസ്സഹായത, നഷ്ടം തുടങ്ങിയ വികാരങ്ങള്‍ ചെറുക്കുന്നതിനും ആത്മാഭിമാനത്തിനേറ്റ പരിക്കുകള്‍ പരിഹരിക്കാനുള്ള വാഹനമായി വര്‍ത്തിക്കുന്നതിനും സാംസ്‌കാരിക-മത സംഘങ്ങളിലേക്ക് ചേക്കേറുന്നു.

ഭരണകൂടത്തിന്റെ വിവേചനം അതായത് ഒരു സംഘത്തിന്റെ താത്പര്യങ്ങളെ രാഷ്ട്രീയ അധികാരികള്‍ അവഗണിക്കുകയോ അതിന്റെ സാംസ്‌കാരികചിഹ്നങ്ങളോട് അനാദരവു കാട്ടുന്നതു മൂലമോ സ്വത്വഭീഷണി ഉണ്ടാവാം. സാമ്രാജ്യങ്ങളുടെ അന്ത്യത്തോടൊപ്പമുള്ള രാഷ്ട്രീയരാശികള്‍ മാറുന്നതിന്റെ അനന്തരഫലമായാണ് ഇതുയര്‍ന്നുവന്നത്. മുന്‍കാലങ്ങളില്‍ ഹിന്ദു-മുസ്‌ലിം ബന്ധങ്ങള്‍ മെച്ചപ്പെട്ട നിലയിലായിരുന്നുവെങ്കില്‍, അതിക്രൂരമായ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കുകയായിരുന്നെങ്കില്‍ അനന്തരഫലം ഇങ്ങനെ ആകുമായിരുന്നില്ല. ഒരുപക്ഷേ, രണ്ട് ജനതകള്‍ ജീവിച്ചിരുന്ന ഭരണസംവിധാനത്തിന്റെ പ്രത്യേകതയാകാം ഇതിനു കാരണം. ഈ ഭരണസംവിധാനം സാമ്രാജ്യത്വമായിരുന്നു, മുഗള്‍ സാമ്രാജ്യവും അതിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യവുമായിരുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

 

Comments are closed.