DCBOOKS
Malayalam News Literature Website

കാക്കനാടന്‍ ജന്മദിനാഘോഷവും സാഹിത്യസെമിനാറും

 

 

മലയാളസാഹിത്യത്തെ ആധുനികതയിലേക്ക് നയിച്ച എഴുത്തുകാരിലൊരാളായ കാക്കാടന്റെ 83ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സാഹിത്യസമ്മേളനവും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കുന്നു. കാക്കനാടന്റെ ജന്മദിനമായ ഏപ്രില്‍ 23 തിങ്കളാഴ്ച വൈകീട്ട് 3.30 ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കുന്ന സമ്മേളനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും.

കാക്കനാടന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ടി. മോഹനന്‍ അധ്യക്ഷത വഹിക്കും. ‘കാക്കനാടന്‍ രചനകളുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കേരള സാഹിത്യ നിര്‍വ്വാഹകസമിതി അംഗം ഇ പി രാജഗോപാലന്‍, വൈസ് പ്രസിഡണ്ട് ഡോ.ഖദീജ മുംതാസ്, എസ് നാസര്‍ എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും. കാക്കനാടന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാധ കാക്കനാടന്‍, ആശ്രാമം ഭാസി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും. തുടര്‍ന്ന് ബിജു നെട്ടറ സംവിധാനം ചെയ്്ത കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം നടക്കും.

കേരള സാഹിത്യ അക്കാദമിയും കാക്കനാടന്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Comments are closed.