DCBOOKS
Malayalam News Literature Website

ജ്യോതിര്‍മയ ശര്‍മ്മ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു

ജ്യോതിര്‍മയ ശര്‍മ്മ  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  രാഷ്ട്രീയ തത്ത്വചിന്തകനും ഹൈദരാബാദ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറുമാണ് ജ്യോതിര്‍മയ ശര്‍മ്മ. അക്കാദമിക് വിദഗ്ധനും എഴുത്തുകാരനുമായ പ്രൊഫസര്‍ ശര്‍മ്മ, ദി ടൈംസ് ഓഫ് ഇന്ത്യയിലും ദി ഹിന്ദുവിലും എഡിറ്റോറിയല്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ മെയില്‍ ടുഡേ, ദി ഹിന്ദുസ്ഥാന്‍ ടൈംസ്, ഔട്ട്ലുക്ക് എന്നിവയിലും എഴുതിവരുന്നു. M.S. Golwakar, the RSS and India, A Restatement of Religion: Swami Vivekananda and Hindu Nationalism, and Hindutva: Exploring the Idea of Hindu Nationalism എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികള്‍.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.