DCBOOKS
Malayalam News Literature Website

പ്രവാസി വ്യവസായി ജോയി ചെമ്മാച്ചേല്‍ അന്തരിച്ചു

കോട്ടയം: സിനിമ-സീരിയല്‍ അഭിനേതാവും നിര്‍മ്മാതാവും അമേരിക്കയില്‍ വ്യവസായിയുമായ ജോയ് ചെമ്മാച്ചേല്‍ (55) ഷിക്കാഗോയില്‍ അന്തരിച്ചു. ഒരു വര്‍ഷത്തിലേറെയായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ശവസംസ്‌കാരം 15-ാം തീയതി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ നടക്കും.

നീണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ജെയെസ് ഫാമിന്റെ ഡയറക്ടറാണ് ജോയ് ചെമ്മാച്ചേല്‍. മാതൃകാ കര്‍ഷകനായിരുന്ന അദ്ദേഹത്തിന് മികച്ച മത്സ്യകര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.

നോര്‍ത്ത് അമേരിക്കന്‍ മലയാളം മൂവി ആന്‍ഡ് മിനി സ്‌ക്രീന്‍ ആര്‍ട്ടിസ്റ്റ്‌സ് ലിങ്കിന്റെ ചെയര്‍മാന്‍, അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ്, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ-സീരിയല്‍ രംഗത്തും സജീവമായിരുന്നു.

നീണ്ടൂര്‍ ചെമ്മാച്ചേല്‍ പരേതരായ ലൂക്കോസിന്റെയും അല്ലിയുടെയും മകനാണ്. ഭാര്യ കിടങ്ങൂര്‍ തെക്കനാട്ട് ഷൈല. മക്കള്‍: ലൂക്‌സ്, ജിയോ, അല്ലി, മെറി.

Comments are closed.