DCBOOKS
Malayalam News Literature Website

ഗവര്‍ണ്ണര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറെ പ്രചാരമുള്ള നക്കീരന്‍ ദ്വൈവാരികയുടെ ചീഫ് എഡിറ്റര്‍ നക്കീരന്‍ ഗോപാലനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ലേഖനം എഴുതിയതിനാണ് അറസ്റ്റ് ചെയ്ത്. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഗോപാലനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിര്‍മ്മല ദേവി കേസുമായി ബന്ധപ്പെട്ട് ഗവര്‍ണറെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് രാജ്ഭവന്‍ അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്.

കന്നട നടന്‍ രാജ് കുമാറിനെ കുപ്രസിദ്ധ കൊള്ളക്കാരനായിരുന്ന വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ തമിഴ്‌നാട്- കര്‍ണ്ണാടക ഗവണ്‍മെന്റുകള്‍ക്കു വേണ്ടി സന്ധിസംഭാഷണത്തിന് അയയ്ക്കപ്പെട്ടതിനെ തുടര്‍ന്നാണ്
ഗോപാലനും അദ്ദേഹത്തിന്റെ മാസികയായ നക്കീരനും ദേശീയശ്രദ്ധ നേടുന്നത്. വീരപ്പനുമായുള്ള അഭിമുഖസംഭാഷണങ്ങള്‍ നക്കീരന്‍ മാസികയില്‍ നിരവധി തവണ പ്രസിദ്ധീകരിച്ചിരുന്നു.

2012-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്‌ക്കെതിരെ നക്കീരന്‍ വാരികയില്‍ ലേഖനം പ്രസിദ്ധീകരിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ അന്ന് നക്കീരന്റെ ചെന്നൈയിലുള്ള ഓഫീസ് അടിച്ചു തകര്‍ത്താണ് പ്രതിഷേധിച്ചത്.

Comments are closed.