DCBOOKS
Malayalam News Literature Website

യുവ വൈജ്ഞാനിക എഴുത്തുകാരനുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ദിലീപ് മമ്പള്ളിലിന്

യുവ വൈജ്ഞാനിക എഴുത്തുകാരനുള്ള ജോസഫ് മുണ്ടശ്ശേരി അവാര്‍ഡിന് ശാസ്ത്ര പ്രഭാഷകനും ഗവേഷകനുമായ ദിലീപ് മമ്പള്ളില്‍ അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പരിണാമം: തന്‍മാത്രകളില്‍നിന്നും ജീവികളിലേക്ക് എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. തിരുപ്പതി ഐസറില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായ ദിലീപ് മാമ്പള്ളിലിന്റെ ആദ്യ കൃതിക്കുതന്നെ പുരസ്‌കാരം ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.

10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 29-ന് തിരുവനന്തപുരത്ത് അയ്യന്‍കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

Comments are closed.