ദൈവത്തിന്റെ ചാരന്മാരുടെ വിശേഷങ്ങളുമായി ജോസഫ് അന്നംകുട്ടി ജോസ് കോട്ടയത്ത്
ബെസ്റ്റ് സെല്ലറായി മാറിക്കഴിഞ്ഞ പുതിയ കൃതി ദൈവത്തിന്റെ ചാരന്മാരുടെ വിശേഷങ്ങളുമായി ജോസഫ് അന്നംകുട്ടി ജോസ് കോട്ടയത്ത് എത്തുന്നു. ഏപ്രില്‍ 13ന് കോട്ടയത്തുള്ള മാള്‍ ഓഫ് ജോയിയില്‍ വൈകിട്ട് 5 മണി മുതല്‍ 6.30 വരെയാണ് പരിപാടി.
ജോസഫ് അന്നംകുട്ടി ജോസുമായി സംവദിക്കാനുള്ള അവസരവും ഒപ്പം ദൈവത്തിന്റെ ചാരന്മാര്‍ ഇതുവരെ വാങ്ങിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് അദ്ദേഹത്തിന്റെ കൈയ്യൊപ്പോടു കൂടിയും ഇവിടെ നിന്ന് സ്വന്തമാക്കാം.
വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ തനിക്ക് ലഭിച്ച അറിവും അനുഭവങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് ജോസഫ് അന്നംകുട്ടി ജോസ് ദൈവത്തിന്റെ ചാരന്‍മാര്‍ എന്ന കൃതിയിലൂടെ. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.