DCBOOKS
Malayalam News Literature Website

ചെറിയാച്ചന്‍ മരിക്കുന്നില്ല

ഡോ. ടി.എം. മാത്യു

കൃത്യമായ രാഷ്ട്രീയബോധമുള്ള കലാകാരനായിരുന്ന ജോണിലെ കമ്യൂണിസ്റ്റ്ആശയവാദത്തിന്റെ സ്വാധീനവും ക്രിസ്തുമതാവബോധവും ഒരുപോലെ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’ വ്യക്തമാക്കപ്പെടുന്നുണ്ട്. മാര്‍ക്‌സിസം ഒരു വിമോചനമാര്‍ഗ്ഗമെന്ന നിലയില്‍ ജോണ്‍ ഉള്‍ക്കൊണ്ടിരുന്നു. എങ്കിലും മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രത്തിന്റെ വിശകലനത്തിനപ്പുറമുളള യുക്തിയാണ് സിനിമയില്‍ സ്വീകരിച്ചത്. മാര്‍ക്‌സിസത്തിന്റെ സാമ്പത്തികവര്‍ഗ്ഗവിഭജനത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യമാണ് അന്വേഷിച്ചത്. രണ്ടുവര്‍ഗ്ഗങ്ങള്‍ക്കിടയിലുളള ശരിയാണ് ചിന്താവിഷയം.

ഏതെങ്കിലും ഒരാശയത്തേയോ വികാരത്തേയോ വ്യത്യസ്തമായി വിനിമയംചെയ്യാനുളള ആഗ്രഹത്തില്‍നിന്നാണല്ലോ പുതിയ കലാസൃഷ്ടികള്‍ ഉണ്ടാകുന്നത്. സ്ഥാപനവത്ക്കരിക്കപ്പെട്ട ആശയങ്ങളെ അന്ധമായി പിന്തുടരുന്നതില്‍ മൗലികതയുളള ഒരു കലാകാരനും തൃപ്തി നേടുന്നില്ല. സമൂഹഘടനയിലെ വ്യത്യസ്ത അടരുകളെ പ്രത്യയശാസ്ത്രപരമായി വിശകലനം ചെയ്ത സിനിമയാണ് ജോണ്‍ അബ്രഹാം കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ (1979).’ മരുഭൂമിയില്‍ വിളിച്ചു പറയുന്ന ശബ്ദമായ സ്‌നാപകനേപ്പോലെ ജോണും ഭാവരൂപങ്ങളില്‍ പ്രവാചകസ്വഭാവമാര്‍ന്ന കലാകാരനായിരുന്നു. സാമൂഹ്യവിപ്ലവത്തേക്കുറിച്ചും ചരിത്രത്തേക്കുറിച്ചും മനുഷ്യനേക്കുറിച്ചുമൊക്കെ വ്യത്യസ്തമായ വീക്ഷണമാണ് ജോണിനുണ്ടായിരുന്നത്. പരീക്ഷണത്തിന്റെ പേരില്‍ ഇഴഞ്ഞുനീങ്ങുന്ന രീതിയോ വലിയ നിശ്ചലതയോ സൈദ്ധാന്തിക അതിപ്രസരമോ സിനിമയില്‍ കൊണ്ടുവരാന്‍ ജോണ്‍ ശ്രമിച്ചില്ല.

pachakuthiraസിനിമയെ ജീവിതവുമായി അടുപ്പിക്കുകയാണ് ജോണ്‍ അബ്രഹാം ചലച്ചിത്രകലയില്‍ സൃഷ്ടിച്ച വിപ്‌ളവം. മനുഷ്യനുപയോഗപ്പെടുന്നതായിരിക്കണം സിനിമയെന്ന തന്റെ കാഴ്ചപ്പാടിന്റെ പ്രകാശനം തന്നെയാണ് ഈ സിനിമയും. ജോണ്‍ ജന്മനാടായ കുട്ടനാടിന്റെ അനുഭവപരിസരത്തെ ഉപയോഗപ്പെടുത്തിയാണ് ഈ സിനിമ രചിച്ചത്്. ഭൂപരിഷ്‌ക്കരണകാലയളവില്‍ സമൂഹത്തില്‍ സംഭവിച്ച വലിയ വിഘടനങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. കുട്ടനാട്ടില്‍ നിലനിന്നിരുന്ന ജന്മിത്തത്തിന്റെ പശ്ചാത്തലത്തെയാണ് ഈ സിനിമയില്‍ ചിത്രീകരിച്ചത്. അടൂര്‍ഭാസി, കവിയൂര്‍ പൊന്നമ്മ, പൂര്‍ണിമ ജയറാം, അബ്രഹാം ജോസഫ്, വേണു തുടങ്ങിയവരാണ് ഈ സിനിമയില്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ചത്. മധു അമ്പാട്ടായിരുന്നു ഛായാഗ്രഹണം. ജോണ്‍സണ്‍ സംഗീതം നിര്‍വ്വഹിച്ചു. ഈ സിനിമയിലെ അഭിനയത്തിന് അടൂര്‍ഭാസിയ്ക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡു ലഭിച്ചു. സിനിമയക്ക് അവാര്‍ഡ് കമ്മറ്റിയുടെ പ്രത്യേക പരാമര്‍ശവും ലഭിക്കുകയുണ്ടായി. ആദ്യകാലങ്ങളില്‍ ഈ സിനിമ ഫിലിം സൊസൈറ്റികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമ യുടൂബില്‍ ലഭ്യമാണ്.

കൃത്യമായ രാഷ്ട്രീയബോധമുള്ള കലാകാരനായിരുന്ന ജോണിലെ കമ്യൂണിസ്റ്റ്ആശയവാദത്തിന്റെ സ്വാധീനവും ക്രിസ്തുമതാവബോധവും ഒരുപോലെ ഈ സിനിമയില്‍ വ്യക്തമാക്കപ്പെടുന്നുണ്ട്. മാര്‍ക്‌സിസം ഒരു വിമോചനമാര്‍ഗ്ഗമെന്ന നിലയില്‍ ജോണ്‍ ഉള്‍ക്കൊണ്ടിരുന്നു. എങ്കിലും മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രത്തിന്റെ വിശകലനത്തിനപ്പുറമുളള യുക്തിയാണ് സിനിമയില്‍ സ്വീകരിച്ചത്. മാര്‍ക്‌സിസത്തിന്റെ സാമ്പത്തികവര്‍ഗ്ഗവിഭജനത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യമാണ് അന്വേഷിച്ചത്. രണ്ടുവര്‍ഗ്ഗങ്ങള്‍ക്കിടയിലുളള ശരിയാണ് ചിന്താവിഷയം. വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ക്കിടയില്‍ പിളര്‍ക്കപ്പെട്ട, ഒരുപിടിയും കിട്ടാത്ത മധ്യവര്‍ഗ്ഗ മനുഷ്യന്റെ ആധികള്‍ സിനിമയില്‍ ചി
ത്രീകരിക്കുന്നു. സാമൂഹികാധികാരശക്തികളെ ഭയന്നു ജീവിക്കേണ്ടിവരുന്ന ഏതുകാലത്തേയും വ്യക്തികളുടെ പ്രതിനിധിയാണ് നായകകഥാപാത്രമായ ചെറിയാച്ചന്‍. ജന്മിത്തത്തിന്റെ പേരില്‍ ചൂഷകരെന്ന നിലയില്‍ മുദ്രകുത്തിയിരിക്കുന്ന ഇടത്തരക്കാരെ ഈ സിനിമയില്‍ ജോണ്‍ ന്യായീകരിക്കുന്നുണ്ട്. വളരെ ദീര്‍ഘമായ പ്രസംഗം തന്നെ അതിന്നായി സംവിധായകന്‍ നല്‍കി.

പൂര്‍ണ്ണരൂപം വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

Comments are closed.