DCBOOKS
Malayalam News Literature Website

കേരളത്തിലെ ജൂതലക്ഷങ്ങള്‍ എവിടെ.? എബ്രഹാം ബെന്‍ഹര്‍

ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനവിഭാഗമാണ് യഹൂദര്‍ എന്നാണ് വിശ്വാസം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം വേദിയായ വാക്കില്‍ ആദ്യ ദിവസമായ വ്യാഴാഴ്ച്ച കേരളത്തിലെ ജൂതവിഭാഗത്തിന്റെ എണ്ണകുറവിനെക്കുറിച്ചുളള ആകുലതകളും സംശങ്ങളുമാണ് കൂടുതലായും ചര്‍ച്ചയ്ക്കു വിധേയമായത്. വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന കേരളീയര്‍ക്കു കൊച്ചിയും കൊടുങ്ങല്ലൂരും കേന്ദ്രമാക്കി ജീവിച്ചുപോന്ന ജൂതരെപ്പറ്റി കൂടുതല്‍ അറിയാന്‍ ആകാംഷ കാണും. കൊച്ചി മുസരിസ് ബിനാലെയുടെ അമരക്കാരനിലൊരാളായ ബോണി തോമസിന്റെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ മലയാളം ലിറ്ററി സര്‍വ്വേയുടെ മുന്‍ ചീഫ് എഡിറ്ററും ചരിത്ര-സാംസ്‌കാരിക-ഭാഷാമത -കലാപണ്ഡിതനുമായ ജോര്‍ജ് മേനാച്ചേരി ഹരിതസേനയുടെ സ്ഥാപകചെയര്‍മാനും എന്നീ പ്രതിഭകള്‍ കേരളത്തിലെ ജൂതരുടെഇന്നത്തെ അവസ്ഥയെപ്പറ്റി കലുഷിതമായ ചര്‍ച്ച തന്നെ നടത്തി.

ബി.സി. 975-എ.ഡി 345 കാലഘട്ടത്തിലായി പലസ്തീനില്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും തുടര്‍ന്ന് കുടുംബത്തോടെ പലായനം ചെയ്ത്‌ കേരളത്തിലും മറ്റുമെത്തിയ ജൂതവംശജര്‍ ഒരു വലിയ സമൂഹത്തില്‍ നിന്നു ചുരുക്കം ആളുകളിലേക്കു ചുരുങ്ങി പോയത് ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. 1948 ലെ രൂപികരണത്തിന് ശേഷം തേനും പാലും ഒഴുകുന്ന യഹൂദരുടെ ആ വക്താവ് ഭൂമിയിലേക്ക് തിരിച്ചു പോയതാണോ ഈ എണ്ണക്കുറവിന്റെ കാരണമെന്നത് ഇപ്പോഴും സംശയം തന്നെയാണ്. സോളമന്റെ കച്ചവട കപ്പലിലൂടെ കുരുമുളകും മരത്തടിയും തുടങ്ങി വനവിഭവങ്ങളുമായി പോയി വന്നവരും അസീറിയന്‍മാരുടെ ബാബിലോണിയക്കാരുടെയും റോമക്കാരുടെയും ആക്രമണം ഭയന്ന് ഉത്തരദക്ഷിണ മഹാ പാദങ്ങളിലൂടെ കേരളത്തിലെത്തിയ ജൂതരും അവരുടെ ആയിരകണക്കിനു വംശ പരമ്പരകളും ഇന്നു 29 എന്ന രണ്ടക്ക സംഖ്യയില്‍ എത്തിനില്‍ക്കുന്നത് വിരോധാഭാസം തന്നെയാണ്.

കേരളത്തിലെ സീനഗോഗുകളെക്കുറിച്ചും ജൂതസംസ്‌കാകത്തെക്കുറിച്ചും കൂടുതല്‍ പഠനം നടത്തേണ്ടതാണെന്നും അബ്രഹാം ബെന്‍ഹര്‍ അഭിപ്രായപ്പെട്ടു. കേരളചരിത്രത്തിലെ ഒരുപാട് ചരിത്രശേഷിപ്പുകള്‍ നല്‍കിപോയ ഒരു ജനത വിസ്മൃതിയിലാവുന്നതിന് മുന്‍പു ചരിത്രസത്യങ്ങളെ അനശ്വരയാഥാര്‍ത്ഥ്യങ്ങളാക്കുകയും നേരറിവുകള്‍ പരിരക്ഷിച്ച് ജനഹൃദയമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വൈലോപ്പിളളിയുടെ സേതുവിന്റെയും രചനകളിലൂടെ ആണ് മലയാളികള്‍ യഹൂദരെ പറ്റി
കൂടുതലറിഞ്ഞത്. മലയാളി നടനും സംവിധായകനുമായ സലീം കുമാറിന്റെ ‘ കറുത്ത ജൂതര്‍’ എന്ന സിനിമ സിനിമാസ്വാദകര്‍ക്ക് വേറിട്ടൊരു ആസ്വാദന അനുഭവമായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ പൊതു ജനങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്‍കി ആവേശജനകമാക്കി.

Comments are closed.