DCBOOKS
Malayalam News Literature Website

രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്

രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ് ജെന്നി ഏർപെൻബെക്ക്.  മിഖായേൽ ഹോഫ്മാനാണ് കൃതി ഇം​ഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ഇരുവർക്കും 50,000 പൗണ്ട് (53 ലക്ഷം) സമ്മാനമായി ലഭിക്കും.

കിഴക്കൻ ജർമനിയുടെ അവസാനകാലഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ് ‘കെയ്റോസ്’ പറയുന്നത്. ബർലിൻ മതിൽ തകർക്കപ്പെടുന്ന സമയത്തെ ജർമനിയിലെ ജീവിത സാഹചര്യങ്ങളാണ് നോവലിലുള്ളത്. നോട്ട് എ റിവര്‍, മാറ്റര്‍ 2-10, ക്രൂക്കെഡ് പ്ലോ, ദ ഡീറ്റെയ്ല്‍സ്, വാട്ട്‌ ഐ വുഡ് റാതര്‍ നോട്ട് തിങ്ക് എബൗട്ട് എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഇടംനേടിയ  മറ്റ് കൃതികള്‍.

ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടണിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍ക്കാണ് 2016 മുതല്‍ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നൽകുന്നത്.ബള്‍ഗേറിയന്‍ എഴുത്തുകാരന്‍ ജോര്‍ജി ഗോസ്പിഡനോയുടെ ‘ടൈം ഷെല്‍ട്ടർ’ എന്ന നോവലിനായിരുന്നു കഴിഞ്ഞ വർഷത്തെ രാജ്യാന്തര ബുക്കർ സമ്മാനം.

Comments are closed.