DCBOOKS
Malayalam News Literature Website

കന്നഡ എഴുത്തുകാരന്‍ ജയന്ത് കൈയ്കിനിക്ക് ഡിഎസ്‌സി പുരസ്‌കാരം

കൊല്‍ക്കത്ത: കന്നഡ എഴുത്തുകാരന്‍ ജയന്ത് കൈയ്കിനി ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരം സ്വന്തമാക്കി. പുരസ്‌കാരം നോ പ്രസന്റ് പ്ലീസ് എന്ന പുസ്തകത്തിലാണ്. പുരസ്‌കാരത്തുക 17.7 ലക്ഷം ഇന്ത്യന്‍ രൂപയാണ്.

ഡിഎസ്‌സി പുരസ്‌കാരം ഇതാദ്യമായാണ് ഒരു വിവര്‍ത്തന പുസ്തകത്തിന് ലഭിക്കുന്നത്. തേജസ്വിനി നിരജ്ഞനയാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുരസ്‌കാരം ഇരുവരും പങ്കുവെയ്ക്കും.

പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത് കൊല്‍ക്കത്തയില്‍ നടന്നുവരുന്ന ടാറ്റ സ്റ്റീല്‍ കൊല്‍ക്കത്ത സാഹിത്യോത്സവത്തിലാണ്. പുരസ്‌കാരം വിഖ്യാത എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ടില്‍ നിന്നും ജയന്ത് കൈയ്ക്കിനിയും വിവര്‍ത്തക തേജസ്വിനി നിരജ്ഞനയും ഏറ്റുവാങ്ങി.

ജയന്ത് കൈക്കിനിയ്ക്ക് പുറമേ പുരസ്‌കാരത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത് കാമില ഷംസി ( ഹോം ഫയര്‍), മനു ജോസഫ് ( മിസ് ലൈല ആംഡ് ആന്റ് ഡെയ്ഞ്ചറസ്), മൊഹ്‌സിന്‍ ഹമീദ് (എകിറ്റ് വെസ്റ്റ് ), നീല്‍ മുഖര്‍ജി (എ സ്‌റ്റേറ്റ് ഓഫ് ഫ്രീഡം) , സുജിത് സറാഫ് ( ഹരിലാല്‍ ആന്‍ഡ് സണ്‍സ്) എന്നിവരായിരുന്നു.

Comments are closed.