DCBOOKS
Malayalam News Literature Website

ഇസ്രയേലി സാഹിത്യകാരന്‍ അഹറോന്‍ അപ്പല്‍ഫെല്‍ഡ് അന്തരിച്ചു

ജൂത വംശഹത്യയെ അതിജീവിച്ച ഇസ്രയേലി സാഹിത്യകാരന്‍ അഹറോന്‍ അപ്പല്‍ഫെല്‍ഡ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഹിബ്രു ഭാഷയിലെ മുന്‍ നിര എഴുത്തുകാരിലൊരാളായിരുന്നു. ടെല്‍ അവീവിലെ ആസ്പത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യമെന്ന് ഇസ്രയേലി പബ്ലിക് റേഡിയോ അറിയിച്ചു.

1932ല്‍ യുക്രൈനി(ഇന്നത്തെ)ലാണ് അഹറോന്‍ അപ്പല്‍ഫെല്‍ഡ് ജനിച്ചത്. 1942 ല്‍ അദ്ദേഹത്തിന്റെ മാതാവിനെ നാസികള്‍ കൊലപ്പെടുത്തുകയും പിതാവിനെ അറസ്റ്റുചെയ്യുകയും ചെയ്തു. തുടര്‍ന്ന് നാസിക്യാമ്പില്‍നിന്ന് രക്ഷപ്പെട്ട അറഹോനെ കാട്ടില്‍ ഒളിച്ചുകഴിയുകയായിരുന്ന യുക്രൈന്‍ കുറ്റവാളികളുടെ സംഘമാണ് രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി. 1945 വരെ റെഡ് ആര്‍മിയില്‍ പ്രവര്‍ത്തിച്ചെങ്കിലും അടുത്തവര്‍ഷം പലസ്തീനിലേക്ക് കടന്നു.

യൂപ്പിലാര്‍ക്കും അനാഥരെവേണ്ട. ഞങ്ങള്‍ക്ക് പോകാന്‍ സാധിക്കുമായിരുന്ന ഒരേയൊരു സ്ഥലം പലസ്തീനായിരുന്നു. എന്നാണ് അദ്ദേഹം പിന്നീട് ഇതിനെക്കുറിച്ച് പറഞ്ഞത്. 1957 ല്‍ പിതാവുമായി ഇസ്രയേലില്‍വെച്ച് വീണ്ടും ഒന്നുചേര്‍ന്നു.

നാല്പതിലധികം നോവലുകളും ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു. 1983 ലെ ഇസ്രയേല്‍ പുരസ്‌കാരം,ഫ്രാന്‍സിന്റെ പ്രീ മെഡിസ് സാഹിത്യപുരസ്‌കാരം എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാഡെന്‍ഹീം 1939( Badenheim-1939), ഒരു കഥ ജീവിതത്തിന്റെ ( The story of a life) എന്നീ രണ്ട് പു്തകതകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

Comments are closed.