DCBOOKS
Malayalam News Literature Website

മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പ്പാത്തട്ടിപ്പ് നടത്തിയ ഗീതാഞ്ജലി ജെംസ് ഉടമ മെഹുല്‍ ചോക്‌സിയെ കണ്ടെത്താനായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കേസന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇന്റര്‍പോള്‍ നടപടി. തട്ടിപ്പുവിവരം പുറത്തുവന്നതിനു പിന്നാലെ ജനുവരിയില്‍ ചോക്‌സി രാജ്യം വിട്ടിരുന്നു. നിലവില്‍ ആന്റിഗ്വയിലാണ് ചോക്‌സി താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റിഗ്വന്‍ പൗരത്വം ലഭിച്ചതായും സൂചനകളുണ്ട്.

തട്ടിപ്പുകേസിലെ മറ്റൊരു പ്രതിയും അടുത്ത ബന്ധുമായ നീരവ് മോദിക്കൊപ്പം ചേര്‍ന്നായിരുന്നു പി.എന്‍.ബിയില്‍ നിന്ന് പതിമൂവായിരം കോടി രൂപയുടെ തട്ടിപ്പു നടത്തിയത്. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോക്‌സിക്കെതിരെ മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ നീരവ് മോദിക്കെതിരെയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 

Comments are closed.