മലയാളി യുവ ചരിത്രകാരൻ മഹ്മൂദ് കൂരിയക്ക് ഇൻഫോസിസ് 2024 പ്രൈസ്
1 ലക്ഷം യുഎസ് ഡോളറും ഗോൾഡ് മെഡലും സമ്മാനം
ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ 2024 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമ്പത്തിക ശാസ്ത്രം, എഞ്ചിനീയറിംഗ് ആന്‍റ് കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ ആറ് വിഭാഗങ്ങളിലാണ് ഇൻഫോസിസ് പ്രൈസ് 2024 പ്രഖ്യാപിച്ചത്. സോഷ്യൽ സയൻസസ് വിഭാഗത്തിൽ യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ് യുകെയിലെ മലയാളി ഗവേഷകനായ ഡോ. മഹ്‌മൂദ് കൂരിയ ആണ് ജേതാവ്. ഗോൾഡ് മെഡലും ഫലകവും ഒരു ലക്ഷം യുഎസ് ഡോളർ ആണ് സമ്മാനത്തുക.
രണ്ട് വനിതകളടക്കം ആറ് പേർക്കാണ് പുരസ്കാരം. സാമ്പത്തിക ശാസ്ത്രത്തിൽ പ്രൊഫസർ അരുൺ ചന്ദ്രശേഖർ, എഞ്ചിനീയറിംഗ് ആന്‍റ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രൊഫസർ ശ്യാം ഗൊല്ലക്കോട്ട, ലൈഫ് സയൻസിൽ പൊഫസർ സിദ്ദേഷ് കാമ്മത്ത്, മാത്തമാറ്റിക്കൽ സയൻസിൽ പ്രൊഫസർ നീന ഗുപ്ത, ഫിസിക്കൽ സയൻസിൽ വേദിക കേമാനി എന്നിവരാണ് പുരസ്കാര ജേതാക്കൾ.
മഹമൂദ് കൂരിയയും മൈക്കല്‍ എൻ. പിയേഴ്സണും എഡിറ്റ് ചെയ്ത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച മലബാർ ഇൻ ദ ഇന്ത്യൻ ഓഷ്യൻ എന്ന ഇംഗ്ലിഷ് കൃതിയുടെ മലയാള പരിഭാഷ ‘ഇന്ത്യൻ മഹാസമുദ്രവും മലബാറും‘ എന്ന പുസ്തകം ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചത്.
ഇക്കണോമിക്‌സ്, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് ഇന്‍ഫോസിസ് പുരസ്‌കാരം നല്‍കാറുള്ളത്. 100,000 യുഎസ് ഡോളറാണ് പുരസ്‌കാരത്തുക. കൂടാതെ സ്വര്‍ണ്ണ മെഡല്‍, പ്രശസ്തി പത്രം എന്നിവയും വിജയികള്‍ക്ക് ലഭിക്കും.
പെരിന്തൽമണ്ണ പനങ്ങാങ്ങര സ്വദേശിയായ മഹ്‌മൂദ് കൂരിയ ഇന്ത്യയിൽ നിന്നുള്ള പ്രധാന യുവ ചരിത്രകാരന്മാരിലൊരാളാണ്. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എം.ഫില്ലും പൂർത്തിയാക്കിയ മഹ്‌മൂദ് കൂരിയ ലെയ്‌ഡൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹിസ്റ്ററിയിൽ നിന്നും പി.എച്ച്.ഡി സ്വന്തമാക്കി. പിന്നീട് ലെയ്ഡനിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏഷ്യൻ സ്റ്റഡീസിലും ആഫ്രിക്കൻ സ്റ്റഡീസിലും റിസർച്ച് ഫെലോ ആയി ജോലി ചെയ്തിരുന്നു. യൂസസ് ഓഫ് ദ പാസ്റ്റ്; അണ്ടർസ്റ്റാൻ്റിങ് ശരീഅ എന്ന, നാല് യൂറോപ്യൻ സർവകലാശാലകൾ സഹകരിക്കുന്ന ഹെറ പദ്ധതിക്ക് കീഴിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയായിരുന്നു.
നിരവധി അന്താരാഷ്ട്ര ജേണലുകളിൽ പഠനങ്ങൾ പ്രസിദ്ധീകരിച്ചതിന് പുറമേ രണ്ട് പുസ്‌തകങ്ങളും മഹ്മൂദ് കൂരിയ എഴുതിയിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region, സാൻ റാവൻസ്ബർഗനുമായി ചേർന്നെഴുതിയ The Indian Ocean of Law: Hybridity and Space എന്നിവയാണ് പുസ്‌തകങ്ങൾ.
Comments are closed.