DCBOOKS
Malayalam News Literature Website

ബുക്കര്‍ പ്രൈസ് 2023 ; ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ വംശജയും

2023ലെ ബുക്കര്‍ സമ്മാനത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി ഇന്ത്യന്‍ വംശജയായ എഴുത്തുകാരി ചേത്‌ന മരൂവിന്റെ നോവലും. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള ഇന്ത്യന്‍ വംശജയായ എഴുത്തുകാരി ചേത്‌നയുടെ ആദ്യ നോവലായ വെസ്റ്റേണ്‍ ലെയ്ന്‍ ആണ് ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നത്.  ഗോപി എന്ന 11 വയസുകാരിയുടെയും അവള്‍ക്ക് കുടുംബത്തോടുള്ള ബന്ധത്തിന്റെയും കഥയാണ് നോവല്‍ പറയുന്നത്.

സാറാ ബെര്‍ണ്‍സ്റ്റെയ്‌നിന്റെ സ്റ്റഡി ഫോര്‍ ഒബീഡിയന്‍സ്, ജോനാഥന്‍ എസ്‌കോഫറിയുടെ ഇഫ്  ഐ സര്‍വൈവ് യു, പോള്‍ ഹാര്‍ഡിങ്ങ്‌സിന്റെ ദിസ് അതര്‍ ഈഡന്‍, പോള്‍ ലിഞ്ചിന്റെ പ്രോഫറ്റ് സോങ്ങ്, പോള്‍ മുറ്‌റേയുടെ ദി ബീ സ്റ്റിങ്ങ് എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റു പുസ്തകങ്ങൾ. നവംബര്‍ 26ന് ലണ്ടനിലാണ് സമ്മാനദാന ചടങ്ങ്.

Comments are closed.