DCBOOKS
Malayalam News Literature Website

ഇന്ത്യയില്‍ ജനാധിപത്യം അപ്രത്യക്ഷമാകുമോ? മനു എസ്.പിള്ള

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ ‘ഇന്ത്യന്‍ ഹിസ്റ്ററി: മൊസൈക് ഓഫ് ഐറണീസ്’ എന്ന വിഷയത്തില്‍ മനു എസ്. പിള്ളയുമായി അബി തരകന്‍ അഭിമുഖസംഭാഷണം നടത്തി. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയസാഹചര്യം ചര്‍ച്ച ചെയ്തുകൊണ്ട് ആരംഭിച്ച സംവാദത്തില്‍ ഇന്ത്യന്‍ ജനാധിപത്യസമ്പ്രദായത്തിന്റെ ഇപ്പോഴുള്ള യാത്ര ലക്ഷ്യസ്ഥാനമില്ലാതെയുള്ളതാണെന്നും നിലവിലെ സാഹചര്യമനുസരിച്ച് ജനാധിപത്യം മെല്ലെ ഇല്ലാതാവാനുള്ള സാധ്യതയുണ്ടെന്നും മനു എസ്. പിള്ള അഭിപ്രായപ്പെട്ടു. ഇന്ന് ജെ.എന്‍.യു പോലെയുള്ള ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ ഇറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു പ്രളയമുണ്ടായപ്പോള്‍ ഒന്നിച്ച കേരളം ശബരിമലയുടേയും ബാബറി മസ്ജിദ് വിധിയുടെയും പശ്ചാത്തലത്തില്‍ ചെറുതായെങ്കിലും വ്യതിചലിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഐവറി ത്രോണിലും, കോര്‍ടിസാന്‍ ദി മഹാത്മ ആന്റ് ദി ഇറ്റലിയന്‍ ബ്രാഹ്മിണ്‍സിലും പണ്ട് നിലനിന്നിരുന്ന ആചാരങ്ങളെകുറിച്ചും സ്ത്രീകളൂടെ അവസ്ഥയെക്കുറിച്ചും താന്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.