DCBOOKS
Malayalam News Literature Website

ചരിത്രകാരന്‍ സഞ്ജയ് സുബ്രഹ്മണ്യത്തിന് ഡാന്‍ ഡേവിഡ് പുരസ്‌കാരം

ജറുസലേം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഡാന്‍ ഡേവിഡ് പുരസ്‌കാരം പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരന്‍ സഞ്ജയ് സുബ്രഹ്മണ്യത്തിന്. ആധുനിക കാലത്തിന്റെ തുടക്കത്തില്‍ ലോകത്തുണ്ടായ വിവിധ സാംസ്‌കാരിക വിനിമയങ്ങളെയും സംഘര്‍ഷങ്ങളെയും കുറിച്ചുള്ള രചനകള്‍ക്കാണ് പുരസ്‌കാരം.

10 ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക. ഷിക്കാഗോ സര്‍വ്വകലാശാലയിലെ പ്രൊഫ. കെന്നത്ത് പോമറന്‍സുമായി അദ്ദേഹം പുരസ്‌കാരം പങ്കുവെക്കും. പ്രതിരോധ വിശകലന വിദഗ്ദ്ധന്‍ കെ. സുബ്രഹ്മണ്യത്തിന്റെ മകനും മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന്റെയ സഹോദരനുമാണ് സഞ്ജയ് സുബ്രഹ്മണ്യം.

Comments are closed.