DCBOOKS
Malayalam News Literature Website

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത്

നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന് വേദിയാകും. ഏകദിന പരമ്പരയിലെ അഞ്ചാം മത്സരമാണ് കേരളത്തില്‍ നടക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന മത്സരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും.

കൊച്ചിയില്‍ മത്സരം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനെത്തുടര്‍ന്നാണ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഫുട്‌ബോള്‍ മത്സരത്തിനു വേണ്ടി കലൂര്‍ സ്‌റ്റേഡിയം ഒരുക്കിയതിനാല്‍ ക്രിക്കറ്റ് നടത്തുന്നത് ടര്‍ഫിന് കേടുപാടുണ്ടാക്കുമെന്ന വാദത്തെ തുടര്‍ന്നാണ് മത്സരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലേക്ക് മാറ്റിയത്.

Comments are closed.