DCBOOKS
Malayalam News Literature Website

മനുഷ്യൻ എങ്ങനെയാണ് പറ്റിക്കപ്പെടുന്നത് ? മസ്തിഷ്കം നിങ്ങളെ എങ്ങനെയാണ് ചതിക്കുന്നത്?

 

ഡോ.റോബിൻ കെ മാത്യു

മൈസൂർ കൊട്ടാരത്തിന്റെ ആധാരവും ടിപ്പുസുൽത്താന്റെ സിംഹാസനവും  പുരാണ പുണ്യ പുരുഷന്മാർ ഉപയോഗിച്ച് വസ്തുക്കളും വാങ്ങുവാനും കാണുവാനും  കേരളത്തിലെ ഏറ്റവും പ്രമുഖരായ ഐപിഎസ്, IAS   ഉദ്യോഗസ്ഥർ തിക്കിതിരക്കിയപ്പോൾ  മലയാളി പൊളിയാണ് എന്ന് പറഞ്ഞു നടന്നിരുന്ന നമ്മുടെ അഭിമാനം തല  താഴ്ത്തി. പക്ഷേ നിങ്ങൾ ബാക്കിയുള്ളവരെ പുച്ഛിക്കുന്നതിന് മുമ്പ് ഒരു കാര്യം.  നിങ്ങളും ദിവസവും പറ്റിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ഇത് കേരളത്തിൽ മാത്രമല്ല ലോകത്തെല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ്.
67-കാരനായ ഇറ്റാലിയൻ കലാകാരൻ സാൽവറ്റോർ ഗാരോ ഒരു “അഭൗതിക ശിൽപം ലേലം ചെയ്തു. ഭൂമിയിൽ ഒരിടത്തും ഇല്ലാത്തതും വായുവിൽ ചൂണ്ടിക്കാണിച്ചതുമായ ഒരു  അദൃശ്യ ശിൽപം ഇയാൾ വിറ്റത് 18,300 ഡോളറിന് ആണ്.(Rs 13,33,459.70) നേരത്തെ, മിലാനിലെ പിയാസ ഡെല്ല സ്കാലയിൽ, ബുദ്ധന്റെ വിചിന്തനം എന്ന പേരിൽ മറ്റൊരു അദൃശ്യ ശിൽപവും ഇയാൾ പ്രദർശിപ്പിച്ചിരുന്നു. ചേർത്തലയിലെ തങ്കപ്പൻ ആശാരി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പണിത ടിപ്പുസുൽത്താന്റെ സിംഹാസത്തിൽ ഇരുന്ന പ്രമുഖരോക്കെ എത്ര ഭേദം എന്നു തോന്നുണ്ടാവും അല്ലെ?
നമ്മളെ ചതിക്കുന്നു വിശ്വസങ്ങൾ 
ആരൊക്കയോ എവിടെയൊക്കെയോ തെറ്റിദ്ധരിപ്പിക്കപ്പെടും ( The third person effect  )
“ഓരോ കാര്യവും എന്റെ   അനുഭവങ്ങളുടെയും , അറിവിന്റെയും  വെളിച്ചത്തിൽ    വളരെ ആഴത്തിൽ വിശകലനം ചെയ്തു   മാത്രമേ ഞാൻ വിശ്വസിക്കൂ. എന്നാൽ ചിലരാകട്ടെ എത്രവലിയ നുണപ്രചരണങ്ങളും വിശ്വസിക്കുന്നു” .രാഷ്ട്രീയക്കാരുടെ നുണകൾ എനിക്ക് പെട്ടെന്ന് മനസ്സിലാകും. ചില ആളുകൾ എന്ത് നുണയും വിശ്വസിക്കും. ആരെങ്കിലും ഒരു മൈക്കിലൂടെ എന്തെങ്കിലും പറയുന്നത് വിശ്വസിക്കാൻ കുറേ ആളുകളുണ്ട്. എന്നെ അത്ര പെട്ടെന്നൊന്നും ആർക്കും വിശ്വസിപ്പിക്കുവാൻ  സാധിക്കില്ല.”
വാസ്തവത്തിൽ ഓരോ വ്യക്തിയും ഇങ്ങനെ തന്നെയാണ് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നത്. നമ്മൾ അംഗീകരിക്കുന്ന,  വിശ്വസിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാത്ത,  ആളുകളുടെ വാദങ്ങൾക്ക് നമ്മൾ വല്ല്യ വില കൊടുക്കില്ല.
നമ്മൾ  അംഗീകരിക്കാത്ത കാര്യങ്ങൾ വിശ്വസിക്കുന്ന ആളുകൾ ആരുടെയൊക്കെ വാദങ്ങൾ കേട്ട് വഴിതെറ്റിക്കപ്പെട്ടവർ ആണെന്നും അവർ പെട്ടെന്ന് കമ്പളിക്കപെടുവാൻ  സാധ്യതയുള്ളവരാണ് എന്നുമൊക്കെ  നമ്മൾ വിശ്വസിക്കുന്നു.
വാസ്തവത്തിൽ ഓരോ വ്യക്തിയും ഇങ്ങനെതന്നെയാണ് അവനവനെ വിലയിരുത്തുന്നത്.
തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അപകടകരമായ ചില  സന്ദേശങ്ങളോ , പരസ്യങ്ങളോ ,  പ്രസംഗങ്ങളോ നിങ്ങൾക്ക്    കേൾക്കേണ്ടി വരുന്നു എന്ന് കരുതുക.നിങ്ങൾ അസ്വസ്ഥരാകുന്നത് ആരൊക്കെയോ ഇത് കേട്ട്  വിശ്വസിക്കുമല്ലോ എന്നോർത്താണ്  നമ്മൾ സങ്കൽപ്പിക്കുന്ന ഈ. ആരൊക്കയോ ആണ്  ഈ മൂന്നാമത്തെ വ്യക്തി.
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ആവിർഭാവത്തോടെ ഓരോ നിമിഷവും നിങ്ങൾ ഇതുപോലെ Textതെറ്റിദ്ധരിപ്പിക്കുന്ന, സത്യവുമായി പുലബന്ധം പോലുമില്ലാത്ത നൂറുകണക്കിന് സന്ദേശങ്ങൾ കേൾക്കുന്നുണ്ട് . പക്ഷേ അവ നിങ്ങളെ ഒട്ടുമേ സ്വാധീനിക്കില്ല  എന്ന് നിങ്ങൾ കരുതുന്നു. വാസ്തവത്തിൽ  നമ്മൾ  കേൾക്കുകയും കാണുകയും ചെയ്യുന്ന അനേകം കാര്യങ്ങൾ നമ്മളെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്നുണ്ട്. മഹാന്മാർ ഈ വിഷയങ്ങളെ കുറിച്ച് പണ്ടേ മനസിലാക്കിയിരുന്നു.
ഒരു സാധാരണ മനുഷ്യൻ ജ്ഞാനത്തെക്കാളും കൂടുതൽ ആത്‌മവിശ്വാസം നൽകുന്നത് പലപ്പോഴും അവരുടെ അക്ജ്ഞത തന്നെയാണ് (ചാൾസ് ഡാർവിൻ)
വിജ്ഞാനികൾ അവരുടെ മേഖല ഉൾപ്പടെ എല്ലാത്തിനെയും  കുറിച്ചും സംശയങ്ങൾ ഉള്ളവരായിരിക്കും. എന്നാൽ വിഡ്ഢികൾ അവർ പറയുന്ന കാര്യങ്ങൾ പൂർണമായും ശരിയാണ് എന്ന് വിശ്വസിക്കുന്നു. (ബെട്രൻഡ് റസ്സൽ ) ഒരു മനുഷ്യന്റെ അജ്ഞതയുടെ വ്യാപ്തി അറിയുക എന്നതാണ് യഥാർത്ഥ അറിവ്.   (കൺഫ്യൂഷ്യസ് )
മനുഷ്യൻ എങ്ങനെയാണ് പറ്റിക്കപ്പെടുന്നത് എന്നും മസ്തിഷ്കം നിങ്ങളെ എങ്ങനെയാണ് ചതിക്കുന്നത് എന്നും  കൂടുതൽ അറിയുവാൻ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച “മാടമ്പള്ളിയിലെ മനോരോഗികൾ” എന്ന പുസ്തകം വായിക്കുക.

Comments are closed.