DCBOOKS
Malayalam News Literature Website

സ്വവര്‍ഗപ്രണയം ; പുസ്തകങ്ങൾ കഥ പറയുമ്പോൾ

മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവര്‍ഗ്ഗ വിവാഹങ്ങളും വിവാഹങ്ങളായി അംഗീകരിക്കണമെന്ന ഹര്‍ജി തള്ളിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്വവര്‍ഗരതിയും ലൈംഗികതയുമൊക്കെ പ്രമേയമായ നിരവധി പുസ്തകങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. സമൂഹം ഇന്നും മുഖം തിരിക്കുന്ന LGBTQIA വിഭാഗങ്ങള്‍ക്കും പറയാന്‍ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങള്‍ നിരവധിയാണ്. അവയൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്ന പുസ്തകങ്ങളിലൂടെ…

Textമഴവിൽ കണ്ണിലൂടെ മലയാള സിനിമ  സിനിമ എന്നത് എഴുത്ത്, അഭിനയം, സംഗീതം, നൃത്തം, ചിത്രം, ശില്പം എന്നിവയൊക്കെ സമ്മേളിക്കുന്ന, സമൂഹത്തിൽ ഏറ്റവും സ്വാധീനശക്തിയുള്ള കലാരൂപമാണ്. സ്വവർഗാനുരാഗികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടെയുള്ള എൽ.ജി.ബി.ടി.ക്യു. കമ്മ്യൂണിറ്റിയുടെ സ്വാഭിമാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രതീകമാണ് മഴവിൽ പതാക. ഒരു ഗേ പുരുഷന്റെ കണ്ണിലൂടെയുള്ള മലയാള സിനിമകളുടെ Textകാഴ്ചകളാണ് ഈ പുസ്തകം. ജെൻഡർ, സെക്ഷ്വാലിറ്റി എന്നിവയിൽ ഊന്നിക്കൊണ്ട് ക്വിയർ ഭാവുകത്വത്തോടെ ജനപ്രിയസിനിമകളെ നോക്കിക്കാണുമ്പോൾ അത് വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ചന്ദനമരങ്ങൾഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.” മലയാളി Textഇതുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍.

മോഹനസ്വാമി  സ്വവര്‍ഗ പ്രണയികളുടെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും തീവ്രമായ വൈകാരികതകളെ തുറന്നാവിഷ്‌കരിച്ച് കന്നഡ സാഹിത്യകാരന്‍ വസുധേന്ദ്ര രചിച്ച കഥകളുടെ സമാഹാരമാണ് മോഹനസ്വാമി. രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തിന്റെ തുറന്നെഴുത്താണ് ഈ കൃതി. ‘മോഹനസ്വാമി’, ‘കടുങ്കെട്ട്’, ‘കാഷിവീര’, ‘അനഘ’, ‘ഉയരങ്ങളില്‍’, ‘മൂട്ട’, ‘കിളിമഞ്ചാരോ’ തുടങ്ങിയ പത്തുകഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. മോഹനസ്വാമി എന്ന ആത്മസ്പര്‍ശിയായ കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ട് കന്നഡ സാഹിത്യത്തിലെ അതിശക്ത സാന്നിധ്യമായ വസുധേന്ദ്ര സ്വവര്‍ഗ്ഗ പ്രണയത്തെയും ലൈംഗികതയെയും കുറിച്ചുള്ള വ്യവസ്ഥാപിത കല്പനകളെ തിരുത്തുകയാണ് ഈ കഥകളിലൂടെ.

രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ  രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുകയാണ്. Textമലയാളത്തിലാകുമ്പോള്‍ കേരളവും. സ്‌നേഹം പ്രകടിപ്പിക്കാന്‍ വിലക്കുകളുള്ള, പുരുഷന്മാര്‍ക്ക് സ്‌നേഹപ്രകടനം ദൗര്‍ബ്ബല്യമാണെന്നു പറയുന്ന, പ്രണയ മെന്നാല്‍ സ്ത്രീയെ കീഴ്‌പ്പെടുത്തലാണെന്നുകരുതുന്ന സമൂഹത്തില്‍ കിഷോറിന്റെ സ്‌നേഹാനുഭവങ്ങളും കാഴ്ചപ്പാടും പുതിയൊരു വാതില്‍ തുറക്കുകയാണ്. ഹിംസാത്മകത പുരുഷസ്വഭാവമായി കാണുന്നതുകൊണ്ട് മൃദുലഭാവങ്ങള്‍ക്ക് സ്ത്രീയിലേക്കു തിരിയണമെന്ന വാര്‍പ്പുമാതൃകയെ തകര്‍ക്കുകയുമാണ് പുരുഷന്മാര്‍ തമ്മിലുള്ള ചുംബനം. യുദ്ധവും കലാപവും വഴിമാറിപ്പോകുന്ന പുതുലോകമാണ് അതു തീര്‍ക്കുന്നത്. ഒട്ടും അനുകൂലമല്ലാത്ത നമ്മുടെ സമൂഹികാന്തരീക്ഷത്തില്‍ ജീവനൊടുക്കിയും നാടുവിട്ടും രഹസ്യജീവിതത്തിലൊളിച്ചും സ്വവര്‍ഗ പ്രേമികള്‍ അപ്രത്യക്ഷരാവുകയായിരുന്നു. ‘കമിങ് ഔട്ട്’ നടത്തി പുറത്തു വരുന്നവരുടെ ജീവിതം പുതിയ പ്രതിസന്ധികള്‍ നേരിടും. ഈ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് കിഷോര്‍കുമാര്‍ തന്റെ ജീവിതം മറ്റുള്ളവര്‍ക്കായി തുറന്നുവെക്കുന്നത്.

Textലിംഗപദവി കോവിഡ് കാലത്തെ ലിംഗഭേദങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും അനുഭവങ്ങളും ആലോചനകളും ആവിഷ്‌കരിക്കുന്ന സമാഹാരമാണ് ‘ലിംഗപദവി‘.

നളിനി ജമീല, എസ് ശാരദക്കുട്ടി, ഡോ. റോസി തമ്പി, പി.ഇ. ഉഷ, താഹ മാടായി, പേളി മാണി, പ്രിജിത്ത് പി.കെ., ടി.വി. സുനിത, സോയ തോമസ്, ബിലു പത്മിനി നാരായണന്‍, ഡോ. സംഗീത ചേനംപുല്ലി, രജിത ജി, ഡോ. ബൈജു ഗോപാല്‍, പ്രിയങ്ക സജീവ്, രാജരാജേശ്വരി. ഇ, അഡ്വ. ജെ. സന്ധ്യ, വിജിത്ത് കെ, എം സന്ധ്യ, വിനീത തെരേസ, സിദ്ദിഹ പി.എസ്, റീനാ സുനില്‍, സേതുപാര്‍വതി എസ് തുടങ്ങിയവര്‍ എഴുതിയ കോവിഡുകാല ചിന്തകളും കുറിപ്പുകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഡോ.റ്റിസി മറിയം തോമസാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

 

 

Comments are closed.