DCBOOKS
Malayalam News Literature Website

നാഷണല്‍ ബുക് ഫൗണ്ടേഷന്‍ അവാര്‍ഡ് ജാസണ്‍ മോട്ടിന്

ഈ വര്‍ഷത്തെ നാഷണല്‍ ബുക് ഫൗണ്ടേഷന്‍ അവാര്‍ഡ് അമേരിക്കന്‍ കവിയും നോവലിസ്റ്റുമായ ജാസണ്‍ മോട്ടിന്. ഹെല്‍ ഓഫ് എ ബുക് എന്ന നോവലിനാണ് അംഗീകാരം.
ഘടനാപരമായും ആശയപരമായും ധീരമായ ഒരു അന്വേഷണം നടത്തിയ നോവലാണ് ഹെല്‍ ഓഫ് എ ബുക് എന്ന് ജൂറി അഭിപ്രായപ്പെട്ടു.

വംശീയ അക്രമത്തിന്റെയും സ്വത്വത്തിന്റെയും കഥയാണ് നോവല്‍ പറയുന്നത്. ”വംശവെറി തലയ്ക്കുപിടിച്ച എല്ലാ കുരുന്നുമക്കള്‍ക്കുമായി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലോകത്തിലെ എല്ലാ ജനതയ്ക്കുമായി, വര്‍ഗീയത അന്നമാക്കിയ വിചിത്രമനുഷ്യര്‍ക്കായി, നിരന്തരം പരിഹസിക്കപ്പെട്ടവര്‍ക്കായി ഞാനീ  നോവല്‍ സമര്‍പ്പിക്കുന്നു” എന്നാണ് ജാസണ്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പ്രതികരിച്ചത്.

 

Comments are closed.