DCBOOKS
Malayalam News Literature Website

ന്യൂനമര്‍ദ്ദം; അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം


തിരുവനന്തപുരം: അറബിക്കടലിനടുത്ത് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതിജാഗ്രതാ മുന്നറിയിപ്പുമായി സംസ്ഥാന സര്‍ക്കാരും ദുരന്ത നിവാരണ അതോരിറ്റിയും. വ്യാഴാഴ്ച മുതല്‍ കേരളത്തില്‍ മിക്കയിടങ്ങളിലും തീവ്രമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഞായറാഴ്ച ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 21 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാനും സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് ജില്ലാ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കേരളത്തിനു പടിഞ്ഞാറും തെക്കും ഭാഗത്ത് കടല്‍ പ്രക്ഷുബ്ധമായതോടെ ഇതുവഴി പോകുന്ന കപ്പലുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു. ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.

Comments are closed.