DCBOOKS
Malayalam News Literature Website

ഇത് മിത്തുകളെ അപനിര്‍മ്മിക്കേണ്ട കാലം: ഹമീദ് ചേന്ദമംഗലൂര്‍

പുരാതനഗ്രീസില്‍ മൈത്തോസ് എന്നും ലോഗോസ് എന്നും രണ്ടുതരത്തിലുള്ള ചിന്താധാരകള്‍ നിലനിന്നിരുന്നു. ശാസ്ത്രീയമായ അടിത്തറയില്ലാത്ത, കഥകള്‍ പോലുള്ളവ മൈത്തോസിലും ശാസ്ത്രാധിഷ്ഠിത അറിവുകള്‍ ലോഗോസിലും ഉള്‍പ്പെടുത്തിയിരുന്നു. ശാസ്ത്രീയമായ സത്യങ്ങള്‍ അല്ലെങ്കില്‍ യുക്തിക്കു നിരക്കുന്ന അറിവുകളാണ് ലോഗോസ്. മൈത്തോസില്‍ നിന്നാണ് മിത്ത് എന്ന വാക്കുണ്ടാകുന്നത്. ഒരു കഥയ്ക്കപ്പുറമുള്ള പ്രാധാന്യം മിത്തുകള്‍ക്ക് കല്‍പ്പിക്കേണ്ടതില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു.

പുരാതനഭാരതത്തില്‍ നിലനിന്നിരുന്ന മിത്തുകള്‍ക്കുമേലും ശാസ്ത്രത്തെ കൂട്ടിക്കെട്ടാന്‍ വെമ്പല്‍ കൊള്ളുന്ന അധികാരികളാണ് ഇന്ന് നമുക്കുള്ളത്. കര്‍ണ്ണന്റെ ജനനത്തെ ഉദ്ധരിച്ചുകൊണ്ട് പ്രാചീനഭാരതത്തില്‍ ജനിതകശാസ്ത്രം നിലനിന്നിരുന്നുവെന്നും ഗണപതിയുടെ തുമ്പിക്കൈ ഉദാഹരണമാക്കി ഇവിടെ 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും പറയുന്നത് നമ്മുടെ പ്രധാനമന്ത്രിയാണ്. ഇത് ശാസ്ത്രാവബോധം വളര്‍ത്തുക എന്നത് ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണെന്നു പറയുന്ന ഭരണഘടനയുടെ മൗലിക കര്‍ത്തവ്യങ്ങളിലെ ഉപവകുപ്പ് 51 (H) ന്റെ നഗ്നമായ ലംഘനം തന്നെയാണെന്ന് ഹമീദ് ചേന്ദമംഗലൂര്‍ ചൂണ്ടിക്കാട്ടുന്നു. 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്രയധികം ശാസ്ത്രം പുരോഗമിച്ചിരുന്ന ഒരു ദേശമായിരുന്നു ഭാരതമെങ്കില്‍ വൈദേശിക ശക്തികള്‍ ഇത്ര പെട്ടെന്ന് എങ്ങനെയാണ് ഇന്നാട്ടില്‍ അധികാരം സ്ഥാപിച്ചത്? മിത്തുകളെ അപനിര്‍മ്മിക്കേണ്ട കാലമാണിത്.

2018- ഫെബ്രുവരിയില്‍ കോഴിക്കോട് കടപ്പുറത്തു നടന്ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ Myth, Reason, Science എന്ന വിഷയത്തില്‍ നടന്ന് ചര്‍ച്ചയിലാണ് ഹമീദ് ചേന്ദമംഗലൂര്‍ നിലപാടുകള്‍ പങ്കുവച്ചത്. വീഡിയോ കാണൂ.

ഇത് മിത്തുകളെ അപനിര്‍മ്മിക്കേണ്ട കാലം: ഹമീദ് ചേന്ദമംഗലൂര്‍

പുരാതനഗ്രീസില്‍ മൈത്തോസ് എന്നും ലോഗോസ് എന്നും രണ്ടുതരത്തിലുള്ള ചിന്താധാരകള്‍ നിലനിന്നിരുന്നു. ശാസ്ത്രീയമായ അടിത്തറയില്ലാത്ത, കഥകള്‍ പോലുള്ളവ മൈത്തോസിലും ശാസ്ത്രാധിഷ്ഠിത അറിവുകള്‍ ലോഗോസിലും ഉള്‍പ്പെടുത്തിയിരുന്നു. ശാസ്ത്രീയമായ സത്യങ്ങള്‍ അല്ലെങ്കില്‍ യുക്തിക്കു നിരക്കുന്ന അറിവുകളാണ് ലോഗോസ്. മൈത്തോസില്‍ നിന്നാണ് മിത്ത് എന്ന വാക്കുണ്ടാകുന്നത്. ഒരു കഥയ്ക്കപ്പുറമുള്ള പ്രാധാന്യം മിത്തുകള്‍ക്ക് കല്‍പ്പിക്കേണ്ടതില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു.പുരാതനഭാരതത്തില്‍ നിലനിന്നിരുന്ന മിത്തുകള്‍ക്കുമേലും ശാസ്ത്രത്തെ കൂട്ടിക്കെട്ടാന്‍ വെമ്പല്‍ കൊള്ളുന്ന അധികാരികളാണ് ഇന്ന് നമുക്കുള്ളത്. കര്‍ണ്ണന്റെ ജനനത്തെ ഉദ്ധരിച്ചുകൊണ്ട് പ്രാചീനഭാരതത്തില്‍ ജനിതകശാസ്ത്രം നിലനിന്നിരുന്നുവെന്നും ഗണപതിയുടെ തുമ്പിക്കൈ ഉദാഹരണമാക്കി ഇവിടെ 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും പറയുന്നത് നമ്മുടെ പ്രധാനമന്ത്രിയാണ്. ഇത് ശാസ്ത്രാവബോധം വളര്‍ത്തുക എന്നത് ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണെന്നു പറയുന്ന ഭരണഘടനയുടെ മൗലിക കര്‍ത്തവ്യങ്ങളിലെ ഉപവകുപ്പ് 51 (H) ന്റെ നഗ്നമായ ലംഘനം തന്നെയാണെന്ന് ഹമീദ് ചേന്ദമംഗലൂര്‍ ചൂണ്ടിക്കാട്ടുന്നു. 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്രയധികം ശാസ്ത്രം പുരോഗമിച്ചിരുന്ന ഒരു ദേശമായിരുന്നു ഭാരതമെങ്കില്‍ വൈദേശിക ശക്തികള്‍ ഇത്ര പെട്ടെന്ന് എങ്ങനെയാണ് ഇന്നാട്ടില്‍ അധികാരം സ്ഥാപിച്ചത്? മിത്തുകളെ അപനിര്‍മ്മിക്കേണ്ട കാലമാണിത്.2018- ഫെബ്രുവരിയില്‍ കോഴിക്കോട് കടപ്പുറത്തു നടന്ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ Myth, Reason, Science എന്ന വിഷയത്തില്‍ നടന്ന് ചര്‍ച്ചയിലാണ് ഹമീദ് ചേന്ദമംഗലൂര്‍ നിലപാടുകള്‍ പങ്കുവച്ചത്. വീഡിയോ കാണൂ.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കുംOnline registration: http://www.keralaliteraturefestival.com/registration/

Posted by DC Books on Tuesday, November 13, 2018

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക.

Comments are closed.