DCBOOKS
Malayalam News Literature Website

ഗുര്‍വിന്ദറിന്റെ കലാപങ്ങള്‍

ഗുര്‍വിന്ദര്‍ സിംഗ് / പി.കെ. സുരേന്ദ്രന്‍

രാത്രിയിലെ നായയുടെ കുരയ്ക്കും ഉയരുന്ന കാലൊച്ചകള്‍ക്കും വാതിലിലെ മുട്ടലി
നും ലൗഡ് സ്പീക്കര്‍ അനൗണ്‍സ്‌മെന്റിലും വളരുന്ന ഭീതി. മഞ്ഞുമൂടിയ വയലുകളെ ഭീതി മൂടുന്നു. ഭീതി മഴയ്‌ക്കൊപ്പം പെയ്യുന്നു. വായുവില്‍ ഭീതി തങ്ങിനില്‍ക്കുന്നതു
പോലെ. പഗഡി കെട്ടിയ ഒരു തല രാത്രിയില്‍പോലും പട്ടാളക്കാരുടെയോ കലാപകാ
രികകളുടെയോ വെടിയുണ്ടയ്ക്ക് ഇരയാവാം. ഹിന്ദു ഒരു സിഖുകാരന്റെ അടുത്ത് ഇരിക്കാന്‍ ഭയക്കുന്നു. വിഘടനം അത്രമാത്രം ആഴത്തില്‍ ഉള്ളതാണ്.

ജാതീയത, ഉച്ചനീചത്വങ്ങള്‍, ദളിത്ആദിവാസിനിറം എന്നീ വിഷയങ്ങള്‍ ഇന്ന് ധാരാളമായി സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇവയില്‍ പലതും സമൂഹത്തില്‍ രൂഡമൂലമായ മേല്‍ക്കൈസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവ ഒന്നുംതന്നെ സിനിമയുടെ വ്യവസ്ഥാപിതത്വത്തിന് ഒരു പരിക്കും ഏല്‍പ്പിക്കുന്നില്ല. സിനിമയുടെ ക്ലീഷെയായിത്തീര്‍ന്ന ശൈലിതന്നെയാണ് ഈ സിനിമകള്‍ പൊതുവെ പിന്തുടരുന്നത് എന്ന് അര്‍ത്ഥം. ഈ
സന്ദര്‍ഭത്തിലാണ് ഗുര്‍വിന്ദര്‍ സിംഗിന്റെ ആദ്യസിനിമയായ ‘ആനെ ഘോരെ ദാ ദാന്‍ എന്ന പ
ഞ്ചാബി സിനിമ പ്രസക്തമാവുന്നത്. ഗുര്‍വിന്ദറിന്റെ രണ്ടാമത്തെ ഫീച്ചര്‍ സിനിമയാണ് ‘ചൗതി കൂട്ട്’. ആദ്യസിനിമ മികച്ച സംവിധാനം, സിനിമട്ടോഗ്രാഫി എന്നിവയ്ക്കുള്ള ദേശീയ ബഹുമതികളും രണ്ടാമത്തെ സിനിമ ഏറ്റവും നല്ല പഞ്ചാബി സിനിമയ്ക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി. ഈ രണ്ടു സിനിമകളും കാന്‍, വെനീസ് പോലുള്ള വിഖ്യാതമേളകളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

മിത്തും ജാതീയതയും

Pachakuthiraനമ്മെ സംബന്ധിച്ച് പഞ്ചാബ് എന്നാല്‍ പരന്നുകിടക്കുന്ന കടുകുപാടവും നിറങ്ങളും സംഗീതവും ഭാംഗ്രയുമാണ്. ഒപ്പം മിലിട്ടറിയും ദേശസ്‌നേഹവും ഭീകരവാദവും. ബോളിവുഡ് ആണ് പഞ്ചാബിനെ ഇത്തരത്തില്‍ സ്റ്റീരിയോടൈപ്പ് ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഹരിതവിപ്ലവം, വിദേശപണം എന്നീ രീതികളില്‍ സമ്പന്നതയുടെയും പുരോഗതിയുടെയും പര്യായമായി മറ്റൊരു ഭാഗത്ത് അടയാളപ്പെടുത്തുന്ന പഞ്ചാബിന് ജാതീയതയുടെ മോശപ്പെട്ട മറ്റൊരു മുഖം കൂടിയുണ്ട്. സിക്ക്മതം താത്ത്വികമായി ജാതി വ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ലെങ്കിലും അവിടെ ഇന്നും ജാതീയത നിലനില്‍ക്കുന്നു. മസ്ഹബി സിക്ക് എന്ന് അറിയപ്പെടുന്ന താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ പ്രധാനമായും തൂപ്പുകാരും തോട്ടികളുമാണ്. സ്വന്തമായി ഭൂമി ഇല്ലാത്ത ഇവര്‍ സവര്‍ണ്ണരുടെ ഭൂമിയിലാണ് കുടില്‍ കെട്ടി താമസിക്കുന്നത്. ഇവര്‍ക്ക് പ്രത്യേകം ഗുരുദ്വാരകള്‍പോലും ഉണ്ടത്രേ. ഇവരുടെ ജീവിതം ആത്മാഭിമാനം വീണ്ടെടുക്കാനുള്ള നിത്യപോരാട്ടമാണ്. പഞ്ചാബിന്റെ ഈ മുഖമാണ് ഗുര്‍വിന്ദര്‍ സിംഗ്
‘ആനെ ഘോരെ ദാ ദാന്‍’ എന്ന തന്റെ ആദ്യ സിനിമയില്‍ അവതരിപ്പിക്കുന്നത്. ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് പ്രൊ. ഗുര്‍ദിയാല്‍ സിഗിന്റെ നോവലാണ് സിനിമ
യ്ക്ക് ആധാരം.

മാല്‍വായ് എന്ന നാടന്‍ ഭാഷ സംസാരിക്കുന്ന ഭാട്ടിന്തയിലെ ഒരു കൂട്ടം ഗ്രാമീണരാണ് സിനിമയിലെ കഥാപാത്രങ്ങള്‍. ഉയര്‍ന്ന ജാതിയിലുള്ള ഭൂവുടമയുടെ ഔദാര്യത്തി
ല്‍ നിര്‍മ്മിക്കപ്പെട്ട അവരുടെ കിടപ്പാടങ്ങള്‍ രാത്രി ഇടിച്ചു നിരത്തുന്നു. സിനിമ പിന്നീട് ഒരു പ്രായം ചെന്ന ഗ്രാമീണന്റെ കുടുംബത്തില്‍ കേന്ദ്രീകരിക്കുന്നു. ഇവരുടെ ഒരു ദിവസത്തെ അനുഭവങ്ങളിലൂടെ, ഇവര്‍ സാക്ഷികളാവുന്ന അധികാര സമവാക്യങ്ങളിലൂടെ ഗ്രാമീണരുടെ ആശങ്കയും ഭീതിയും നിരാശയുംനിസ്സഹായതയും പ്രതിഷേധവും സിനിമ അവതരിപ്പിക്കുന്നു. എന്നാല്‍ ഇതൊക്കെയും ഇത്തരത്തിലുള്ള വിഷയം കൈകാര്യം ചെയ്യുന്ന മറ്റു സിനിമകളെപ്പോലെ സംഭവ ബഹുലമായോ, റിയലിസ്റ്റിക് ആയോ, നേര്‍രേഖയിലോ, അഭിനയത്താല്‍ താദാത്മ്യം ഉണ്ടാക്കിയോ അല്ല അവതരിപ്പിക്കുന്നത്. ശ്ലഥമായ ഘടനയാണ് സിനിമ പിന്തുടരുന്നത്.

രാത്രിയില്‍ കേള്‍ക്കുന്ന വെടിയൊച്ചകള്‍, പശ്ചാത്തലത്തില്‍ കാണപ്പെടുന്ന ന്യുക്ലിയര്‍ റിയാക്ടറുകള്‍, ഓട്ടോ തൊഴിലാളികളുടെ സമരം, കൃഷിപ്പണി ചെയ്യന്ന സ്ഥലത്ത് അവമതിക്കപ്പെടുന്ന സ്ത്രീ, തലക്ക് അടിയേറ്റ മനുഷ്യന്‍. സംഭവങ്ങളുടെ വിശദാംശങ്ങളിലൂടെയല്ല, സൂചനകളിലൂടെയാണ് അധികാരമില്ലാത്ത നിസ്സഹായരായ മനുഷ്യര്‍ അനുഭവിക്കേണ്ടിവരുന്ന അദൃശ്യമായ ഹിംസയും, അവരുടെ തിളയ്ക്കുന്ന അ
സംതൃപ്തിയും രോഷവും ഉത്ക്കണ്ഠയും അവതരിപ്പിക്കുന്നത്. അഭിനയവും അത്തരത്തില്‍ ഉള്ളതാണ്. വികാരവിക്ഷോഭങ്ങള്‍ ഇല്ല. വളരെയധികം നിയന്ത്രിതവും ഒതു
ക്കത്തോടെയും ഉള്ള ആവിഷ്‌കാര രീതി. ഇക്കാര്യത്തില്‍ പ്രശസ്ത
ഫ്രഞ്ച് ചലച്ചിത്രകാരനും സൈദ്ധാന്തികനുമായ ബ്രസോണിന്റെ ഈ വാക്കുകളായിരിക്കും ഗുര്‍വിന്ദറിനെ പ്രചോദിപ്പിച്ചത്: ‘”You can’t show everything. If you do, it is no longer art. Art lies in suggestion. We must let the viewer gradually imagine, hope to imagine”.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.