DCBOOKS
Malayalam News Literature Website

60-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: മികച്ച ഗാനത്തിനും ആല്‍ബത്തിനുമുള്ള ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡ് ബ്രൂണോ മാഴ്‌സ് സ്വന്തമാക്കി. ആല്‍ബം ഓഫ് ദ ഇയര്‍, റെക്കോര്‍ഡിംഗ് (24കെ മാജിക്), മികച്ച ഗാനം (ദാറ്റ്‌സ് വാട്ട് ഐ ലൈക്) അടക്കം ആറ് പുരസ്‌കാരങ്ങളാണ് ഇതിനകം ബ്രൂണോ സ്വന്തമാക്കിയത്.
ന്യുയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് ദി റെക്കോര്‍ഡിംഗ് അക്കാദമി നല്‍കുന്ന അറുപതാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രധാന പുരസ്‌കാരങ്ങളില്‍ മികച്ച നവാഗത പ്രതിഭയ്ക്കുള്ളത് അലെസിയ കാര സ്വന്തമാക്കി.

’24 കെ മാജിക്’ മികച്ച റെക്കാര്‍ഡിനും ”ദാറ്റ്‌സ് വാട്ട് ഐ ലൈക്’ മികച്ച ഗാനത്തിനുമുള്ള പുരസ്‌കാരം നേടി. ബെസ്റ്റ് പോപ് സോളോ പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് ഏഡ് ഷീരനാണ്.

മികച്ച മ്യൂസിക് വീഡിയോ പുരസ്‌കാരം ലാമറിന്റെ ‘ഹംബിള്‍’ നേടി. ഈ വര്‍ഷത്തെ ആദ്യ പുരസ്‌കാരം ലാമറാണ് നേടിയത്. ‘ജെ സെഡിനെ’ പിന്തള്ളിയായിരുന്നു ലാമറിന്റെ മുന്നേറ്റം. മികച്ച റാപ്/സങ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ലാമറും റിഹാന്നയും പങ്കിട്ടു. മികച്ച സ്‌പോക്കണ്‍ വേര്‍ഡ് ആല്‍ബമായി കാരി ഫിഷറിന്റെ ‘ദ പ്രിന്‍സസ് ഡയറിസ്റ്റ’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ലാറ്റിന്‍ പോപ് ആല്‍ബം ഷക്കീറയുടെ ബിറ്റ്.ലി ആണ്. ഷക്കീറയുടെ മൂന്നാമത് ഗ്രാമി പുരസ്‌കാരമാണിത്. മികച്ച മ്യൂസിക് എഡ്യൂക്കേറ്റര്‍ അവാര്‍ഡ് മെലീസ സല്‍ഗ്യൂറോ നേടി.

ഏറ്റവും കൂടുതല്‍ നോമിനേഷന്‍ നേടിയത് അഞ്ച് കറുത്ത വര്‍ഗക്കാരായ നടിമാരാണ്. ബിയോണ്‍സ് (63 നോമിനേഷന്‍സ്), ആരെത ഫ്രാങ്ക്‌ലിന്‍ (44), മരിയ ഗ്രേ (34), റിഹാന്ന (33), മേരി ജെ ബ്ലിഗെ (31) എന്നിങ്ങനെ. 84 വിഭാഗങ്ങളിലായാണ് പുരസ്‌കാര പ്രഖ്യാപനം.

ഗ്രാമി വേദിയിലെ ഏറ്റവും പ്രശസ്തനായ അവതാരകന്‍ ജെയിംസ് കോര്‍ഡന്‍ തിരിച്ചെത്തുന്നുവെന്നതാണ് ഇത്തവണത്തെ ഗ്രാമിയുടെ മറ്റൊരു പ്രത്യേകത.

Comments are closed.