DCBOOKS
Malayalam News Literature Website

അഞ്ച് സംസ്ഥാനങ്ങളില്‍  പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

അഞ്ച് സംസ്ഥാനങ്ങളില്‍  പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍  ഗവര്‍ണറായി ബന്‍വാരിലാല്‍ പുരോഹിതിനെ നിയമിച്ചു. ജഗതീഷ് മുഖിയാണ് ആസാമിലെ ഗവര്‍ണര്‍. അരുണാചല്‍ പ്രദേശില്‍  ബി ഡി മിശ്ര, ബിഹാറില്‍ സത്യപാല്‍ മല്ലിക്, മേഘാലയയില്‍ ഗംഗ പ്രസാദ് എന്നിങ്ങനെയാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്.

കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്കും പുതിയ ലഫ്. ഗവര്‍ണറെ നിയമിച്ചു. അഡ്‌മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയാണ്  ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പുതിയ ഗവര്‍ണര്‍.

Comments are closed.