DCBOOKS
Malayalam News Literature Website

ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തെരഞ്ഞെടുത്തു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന സാഹചര്യത്തിലാണ് ടോം ജോസിന്റെ നിയമനം. ജൂണ്‍ 30ന് പോള്‍ ആന്റണി വിരമിക്കും.

കേരള കേഡറിലുള്ള ഡോ. എ.കെ.ദുബൈ, അരുണ സുന്ദരരാജന്‍ എന്നിവര്‍ സീനിയോരിറ്റി ലിസ്റ്റിലുണ്ടെങ്കിലും ഇപ്പോള്‍ കേന്ദ്രത്തില്‍ സെക്രട്ടറിമാരാണ്. ഇരുവരും തിരിച്ചു വരാത്ത സാഹചര്യത്തിലാണ് ടോം ജോസിനെ പരിഗണിച്ചത്. 1984 ബാച്ചില്‍ പെട്ട ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിന് 2020 മെയ് 31 വരെ സര്‍വ്വീസുണ്ട്.

Comments are closed.