DCBOOKS
Malayalam News Literature Website

ഗര്‍ഭച്ഛിദ്രത്തിന്റെ ആഗോള വായന

ജനുവരി ലക്കം പച്ചക്കുതിരയില്‍

കുറ്റബോധത്തിന്റെയും, കുറ്റപ്പെടുത്തലിന്റെയും അധിക്ഷേപത്തിന്റെയും സദാചാരത്തിന്റെയും പാപബോധത്തിന്റെയും ചീളുകള്‍ വലിച്ചെറിഞ്ഞു മലീമസമാക്കിയ ഒന്നാണ് ‘ഗര്‍ഭച്ഛിദ്രം’ എന്ന സങ്കല്‍പ്പം. സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ഭ്രൂണം എക്കാലവും പിതൃമേധാവിത്ത സമൂഹത്തിന്റേതാണ്. പിതൃവത്കൃത സമൂഹത്തെ ആന്തരികമായി ഉള്‍ക്കൊണ്ട സ്ത്രീകളും ഭ്രൂണത്തെ കുറിച്ച് വ്യാകുലപ്പെടുന്നത് അതേസംസ്‌ക്കാരത്തില്‍ ഊന്നി നിന്നുകൊണ്ടാണ്. അതുകൊണ്ടുതന്നെ അവള്‍ അനാവശ്യമായ ഗര്‍ഭംപേറാന്‍ ബാദ്ധ്യതപ്പെടുകയാണ്: 2022ലെ സാഹിത്യ നോബല്‍ സമ്മനം നേടിയ ആനി എര്‍നൊയുടെ നോവലും സിനിമയും അപഗ്രഥിച്ചുകൊണ്ട് ഗര്‍ഭച്ഛിദ്രത്തെ വിശകലനം ചെയ്യുന്നു.

It is a difficult emotional subject… it is difficult to write about “neither of us had mentioned the word abortion, not even once. This thing had no place in language .” ”അതൊരു വൈകാരിക വിഷയമായിരുന്നു, അതിനെക്കുറിച്ച് എഴുതുക പ്രയാസമായിരുന്നു. ഞങ്ങളാരുംതന്നെ ഒരിക്കല്‍പ്പോലും ഗര്‍ഭച്ഛിദ്രം എന്ന വാക്ക് ഉച്ചരിച്ചില്ല, കാരണം
ആ വാക്കിന് ഭാഷയില്‍ പോലും ഒരു സ്ഥാനമില്ലായിരുന്നു.” ഇത് 2022-ലെ സാഹിത്യത്തിനുള്ള നോബല്‍
സമ്മാന ജേതാവായ ഫ്രഞ്ച് സാഹിത്യകാരി ആനി എര്‍നോയുടെ (അിിശല ഋൃിമൗഃ) 2000-ല്‍ എഴുതപെട്ട pachakuthira‘ഹാപ്പനിംഗ്’ എന്ന നോവലിലെ വരികളാണ്. ഈ വാക്കുകള്‍ ഒരു എഴുത്തുകാരിയുടെ ഭാവനാത്മകമായ വരികളായിരുന്നില്ല! ആത്മാനുഭവങ്ങളിലെ വേദനാജനകമായ കനല്‍പ്പാടുകളാണവ.

1963-64 കാലഘട്ടത്തില്‍ ആനി ഫ്രാന്‍സിലെ റൂവാന്‍ സര്‍വകലാശാലയില്‍ സാഹിത്യവിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തില്‍ നിന്നും ഗര്‍ഭം ധരിച്ചു. വളരെ സ്വതന്ത്രമായ ജീവിതം നയിക്കുന്ന, പഠനത്തില്‍ വലിയ ഭാവി പ്രതീക്ഷിക്കുന്ന ആനിയെ സംബന്ധിച്ച് അപ്രതീക്ഷിതമായ ഈ അവസ്ഥ ഞെട്ടലുളവാക്കുന്നതായിരുന്നു. എത്രയും വേഗം ഗര്‍ഭം ഒഴിവാക്കുക എന്നതുമാത്രമായിരുന്നു ആനിയുടെ തുടക്കം മുതലേയുള്ള തീരുമാനം. ആനിയുടെ ആ തീരുമാനത്തെ തടസ്സപ്പെടുത്താന്‍ യാഥാസ്ഥിതികമായ സാമൂഹികസങ്കല്‍പ്പങ്ങളുടെ പ്രതിരോധത്തിനോ നിയമ സംവിധാനത്തിനോ കഴിഞ്ഞില്ല.

അന്നത്തെ കാലത്ത് ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രം നിയമ വിരുദ്ധമായിരുന്നു. ഗര്‍ഭച്ഛിദ്രം അപകടംപിടിച്ചതും സങ്കീര്‍ണ്ണവും മാത്രവുമല്ല ജീവഹത്യ ആണെന്നുമുള്ള സാമൂഹിക സദാചാര ഭീതികള്‍ എക്കാലത്തെയും പോലെ പരക്കെ വ്യാപിച്ചിരുന്നു. അത്തരത്തില്‍ കലുഷിതമായ പിതൃമേധാവിത്തസംസ്‌കാരം നിലനില്‍ക്കുന്നസാഹചര്യത്തില്‍ വെറും ഇരുപത്തിനാല് വയസ്സ് മാത്രമുള്ള ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീക്ക് സ്വന്തം ശരീരത്തിന് മേലുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അസാധാരണമായ പൊരുതലാണ് ആനി എര്‍നോയുടെ ‘ഹാപ്പനിംങി’ലെ ഇതിവൃത്തം. 2021-ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നോവല്‍ പിന്നീട് അവാര്‍ഡിന് അര്‍ഹമായ സിനിമയാകുകയും ചെയ്തു. നോവലില്‍ ഉടനീളം ‘ഞാന്‍’ ആഖ്യാതാവായി. സിനിമയില്‍ ആനി എന്ന കഥാപാത്രത്തിലൂടെ സ്‌റ്റേറ്റും നിയമവും പിതൃമേധാവിത്വ സമൂഹവും സ്ത്രീ എന്ന
വ്യക്തിയുടെ ശരീരത്തില്‍ ആഴ്ത്തിയ നിയന്ത്രണങ്ങളുടെ ഭീകരദൃശ്യം അനാവരണം ചെയ്യുന്നു.

പൂര്‍ണ്ണരൂപം 2023 ജനുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.