DCBOOKS
Malayalam News Literature Website

പി പി പ്രകാശന്റെ ‘ഗിരി’, എഴുത്തുകാരന്റെ നന്മ എടുത്തുകാട്ടിയ നോവൽ: ഡോ ആർ ബിന്ദു

പി.പി.പ്രകാശൻ എഴുതിയ ‘ഗിരി ‘ എന്ന നോവലിനെക്കുറിച്ച്  ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

എഴുത്തുകാരന്റെ നന്മ എഴുത്തിൽ ആവിഷ്‌കൃതമാകുമ്പോൾ ഹൃദയാലുവായ ഒരു എഴുത്തുകാരനെയാണ് അടയാളപ്പെടുത്തുന്നത്.

അത്തരത്തിൽ എഴുത്തുകാരന്റെ നന്മ എടുത്തുകാട്ടിയ നോവലാണ് പി പി പ്രകാശന്റെ “ഗിരി”. ജലാശയത്തിൽ Textനോക്കിയാൽ അടിത്തട്ടുവരെ വളരെ തെളിഞ്ഞുകാണുന്ന ഒരനുഭവമാണ് “ഗിരി” എന്ന നോവലിൽ കാണാൻ കഴിയുന്നത്.

സമൂഹത്തിന്റെയും സംസ്കാരത്തിന്റെയുമൊക്കെ രാജപാതകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട് തിരസ്‌ക്കാരത്തിന്റെ ഭൂമികളിൽ വളരെ സങ്കടങ്ങളും നിവൃത്തികേടുകളുമായി ജീവിച്ചു മുന്നോട്ടുപോകേണ്ടി വരുന്നവരുടെ ദൈന്യതകളിലേയ്ക്ക്, അനുഭവങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ടാണ് “ഗിരി” കടന്നുപോകുന്നത്.

ആരാണോ നമ്മുടെ രാജ്യത്തിന്റെ, ഈ ഭൂമിയുടെയൊക്കെ മുഖ്യ അവകാശികളായിരുന്നത്, അവരെ ആ അവകാശത്തിൽ നിന്ന് നിർദ്ദയം തൂത്തെറിയുന്ന വ്യവസ്ഥക്കെതിരായി പ്രതികരിക്കാൻ നമുക്കോരോരുത്തർക്കും പ്രേരണ നൽകുന്ന ഒന്നായി ഈ നോവൽ വന്നു ഭവിക്കുകയാണ്.

ചരിത്രത്തിൽ തോറ്റുപോയവരും ശബ്ദം നഷ്ടപ്പെട്ടുപോയവരുമായ നിരവധിപേർ ഇന്നും സമൂഹത്തിൽ ഉണ്ടെന്ന് ഈ പുസ്തകം ഓർമ്മിപ്പിക്കുകയാണ്. അസമമായ അധികാര ഘടനയുടെ പ്രവർത്തനങ്ങൾ അതിസൂക്ഷ്മമായി നോവലിൽ വിശകലനം ചെയ്യുന്നുണ്ട്. ചരിത്രമെന്നത് പോയകാലത്തിന്റെ റെക്കോർഡ് പുസ്തകമല്ല. അത് തലമുറകളിൽനിന്ന് തലമുറകളിലേക്ക് പകർത്തപ്പെടേണ്ട അഗ്നി തന്നെയാണ് എന്നുള്ളതാണ് ഗിരി എന്ന നോവൽ നമ്മോട് പറയുന്നതും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.