DCBOOKS
Malayalam News Literature Website

ജോര്‍ജ് ഓണക്കൂറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  ‘ഹൃദയരാഗങ്ങള്‍’(ആത്മകഥ) ക്കാണ് പുരസ്കാരം

തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  ‘ഹൃദയരാഗങ്ങള്‍’(ആത്മകഥ) ക്കാണ്  ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം. കെ.പി. രാമനുണ്ണി, ഡോ. കെ.എസ്. രവികുമാര്‍, ഡോ. എം.ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

ബാലസാഹിത്യ വിഭാഗത്തില്‍ (50,000 രൂപയും ഫലകവും) രഘുനാഥ് പലേരിക്കാണ് പുരസ്കാരം. ‘അവർ മൂവരും ഒരു Textമഴവില്ലും’ എന്ന കൃതിയാണ് പുരസ്കാരം നേടിയത്.  കെ.ജി.പൗലോസ്, ജി.മധുസൂദനന്‍, പി.കെ.ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് ബാലസാഹിത്യ പുരസ്‌കാരം നിര്‍ണയിച്ചത്. ‘ജക്കരന്ത’എന്ന കൃതിയിലൂടെ നോവലിസ്റ്റ് മോബിൻ മോഹന്‍ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അര്‍ഹനായി.

ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യപഥികന്റെ ആത്മകഥയാണ് ‘ഹൃദയരാഗങ്ങള്‍’. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങളാണ് പുസ്തകത്തില്‍ അദ്ദേഹം പറയുന്നത്. ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരാള്‍ അവയെ ഓര്‍ത്തെടുക്കുമ്പോള്‍ പിന്നിട്ട വഴികളും അവ തന്ന ഏതുതരം അനുഭവങ്ങളും പ്രസാദാത്മകമാകുന്നു. ഒരു നോവല്‍പോലെ വായിച്ചുപോകാവുന്ന ആത്മകഥ.

ജോര്‍ജ് ഓണക്കൂറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.