DCBOOKS
Malayalam News Literature Website

ഇക്കിഗായിയുടെ എഴുത്തുകാരന്‍ ഫ്രാന്‍സെസ്‌ക് മിറാലെസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിൽ എത്തുന്നു

ജീവിതം ആനന്ദകരമാക്കാനുള്ള ജാപ്പനീസ് രഹസ്യങ്ങള്‍ ലോകത്തിന് പറഞ്ഞുകൊടുത്ത എഴുത്തുകാരില്‍ ഒരാളായ ഫ്രാന്‍സെസ്‌ക് മിറാലെസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ അതിഥിയായി എത്തുന്നു. ഇക്കിഗായ്: ജാപ്പനീസ് സീക്രട്ട് ടു എ ലോംഗ് ആന്‍ഡ് ഹാപ്പി ലൈഫ് എന്ന ഒരു പുസ്തകം കൊണ്ട് തന്നെ ലോകമെമ്പാടും കോടിക്കണക്കിന് വായനക്കാരെ ഫ്രാന്‍സെസ്‌ക് മിറാലെസ് സ്വന്തമാക്കി. ദീർഘവും സന്തുഷ്‍ടവുമായ ഒരു ജീവിതത്തിന്റെ രഹസ്യം പങ്കിട്ടുകൊണ്ടാണ് സ്പാനിഷ് എഴുത്തുകാരൻ ഫ്രാൻസെസ്‍ക് മിറാലെസ് വായനക്കാരിൽ അത്ഭുതം സൃഷ്ടിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

Comments are closed.