DCBOOKS
Malayalam News Literature Website

തദ്ദേശീയത എന്ന വാദത്തിൽ അന്യവൽക്കരണം ഒളിഞ്ഞുകിടക്കുന്നു: ബർട്ടൻ ക്ലീറ്റസ്

‘പാരമ്പര്യജ്ഞാന രൂപങ്ങൾ: തുടർച്ചകളുടെയും പരിണാമങ്ങളുടെയും ചരിത്രം’ എന്ന വിഷയത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ ചർച്ചനടന്നു. തദ്ദേശീയത എന്ന വാദത്തിൽ അന്യവൽക്കരണം ഒളിഞ്ഞുകിടക്കുന്നു എന്ന് ക്ലീറ്റസ് പറഞ്ഞു. അന്യതയിൽ നിന്നാണ് പരമ്പരാഗതം ഉരുത്തിരിഞ്ഞ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയുർവേദം പുസ്തകങ്ങളിൽ നിന്നാണ് ഉണ്ടായതെന്നും പാരമ്പര്യം എന്നുള്ളത് വൈദ്യം മാത്രമല്ല പാട്ടുകളും, ജനസേവനവും ഉൾകൊള്ളുന്നതാണെന്നും കെ. പി. ഗിരിജ വ്യക്തമാക്കി. ആയുർവേദമാണ് കൂടുതൽ പ്രാധാനമെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും അതിലും പ്രധാനപ്പെട്ട വേറെ പല ജ്ഞാനങ്ങളും ഉണ്ടെന്ന് ഗിരിജ കൂട്ടിച്ചേർത്തു.

Comments are closed.